മോശയുടെ പ്രമാണങ്ങൾ തിരുത്തുന്ന യേശു.

മാത്യു: അധ്യായം പത്തൊൻപതു : പതിനാറ് മുതൽ ഇരുപതു വരെയുള്ള വാക്യങ്ങളിൽ നിത്യ ജീവൻ പ്രാപിക്കാൻ എന്ത് ചെയ്യണം എന്ന് വഴിയിൽ വച്ച് ഒരാൾ  ചോദിച്ചപ്പോൾ പ്രമാണങ്ങൾ അനുസരിക്കുക എന്ന് പറഞ്ഞ യേശു, ഏതെല്ലാം  എന്ന് ചോദിച്ചപ്പോൾ മോശയുടെ അഞ്ചാം പ്രമാണം മുതലാണ് യേശു ഉത്തരം പറഞ്ഞത്.

“ കൊല്ലരുത്, വ്യഭിചാരം ചെയ്യരുത് , മോഷ്ട്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്നാണ് പറഞ്ഞത്. 

 

ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ യേശു ഒഴിവാക്കി.

  

ഇവയെല്ലാം താൻ  പാലിക്കുന്നുണ്ട്, ഇനി എന്താണ് കുറവ് എന്ന് ചോദിച്ചപ്പോൾ," നീ പൂർണൻ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ  നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുക്കുക, പിന്നെ വന്നു എന്നെ അനുഗമിക്കുക" എന്നാണ് പറഞ്ഞത്. 

ദൈവത്തെ അറിയാത്തവർ പോലും മറ്റുള്ളവർക്ക് നന്മയായിട്ടുള്ള മേൽ പറഞ്ഞ  കാര്യങ്ങൾ ചെയ്‌താൽ നിത്യ ജീവൻ ലഭിക്കും എന്നാണ് യേശു പറഞ്ഞത്. 

 

എന്നാൽ ഒരു നിയമജ്ഞൻ യേശുവിന്റെ മോശയുടെ നിയമങ്ങളിലുള്ള പരിജ്ഞാനം പരീക്ഷിക്കാൻ വേണ്ടി 

ഏറ്റവും പ്രധാനപ്പെട്ട കല്പന ഏതാണെന്നു ചോദിച്ചപ്പോൾ പോലും യേശു പറഞ്ഞത് ( മാത്യു 22, 34- 40) 

 

നിയമാവർത്തനം ആറാം അധ്യായം  വാക്യം  അഞ്ച് ആണ് ' നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂര്ണന്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം.'  

രണ്ടാമതായി യേശു പറഞ്ഞത് ലേവ്യർ അദ്ധ്യായം 19 വാക്യം 18 ആണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.  

 

പന്ത്രണ്ടു വയസിനു മുൻപേ പഴയ നിയമം പഠിച്ചു തുടങ്ങി ദേവാലയത്തിൽ നിയമജ്ഞരുമായി തർക്കത്തിലേർപ്പെട്ട യേശു മുപ്പതാം വയസു വരെ ആ നിയമം മുഴുവനും പഠിച്ചു.

തുടർന്നു  യഹൂദ റബ്ബിയായി ദേവാലയത്തിൽ തിരുവെഴുത്തുകൾ വായിച്ചിരുന്ന യേശുവിനു പഴയ നിയമ ദൈവസങ്കല്പത്തിന്റെ കുറവുകളെ പറ്റി  നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്  സ്നേഹത്തിന്റെ പുതിയ നിയമവും, സ്നേഹപിതാവായ ദൈവസങ്കല്പവും അവതരിപ്പിക്കുന്നത്. 

  ദൈവത്തെയായാലും, മനുഷ്യരെയായാലും ഭയപെടുകയോ, ആരാധിക്കുകയോ, പ്രീതിപ്പെടുത്തുകയോ, ബഹുമാനിക്കുകയോ  എന്നതിനേക്കാൾ സ്നേഹിക്കുക എന്നാണ് യേശു പറഞ്ഞത്. സ്നേഹത്തിൽ നിന്ന് വരാത്ത ഒരു പ്രവർത്തിയെയും യേശു അംഗീകരിക്കുന്നില്ല.

 എല്ലാക്കാലത്തേക്കും നിലനിൽക്കുന്ന ഒരു ദൈവസങ്കല്പം, (സ്നേഹവാനായ ദൈവം’,കാരുണ്യവാനായ ദൈവം) യേശു കൊണ്ടുവന്നു.

“ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.”  (1 യോഹ 4 : 16)

“നിങ്ങളുടെ പിതാവ് കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”   (ലൂക്കാ 6:36)

 

യേശു എങ്ങനെയാണു ന്യായപ്രമാണം പൂർത്തീകരിച്ചത് 

ഈജിപ്തിലെ പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് പുറത്തുവന്ന ഇസ്രായേൽക്കാർക്കായി ഒരു നിയമമോ നിയമ സംവിധാനമോ ഇല്ലാതിരിക്കുകയും മോശയുടെ നേതൃത്വം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, മോശ അവർക്കായി സൃഷ്ടിച്ച ഒരു നിയമ ക്രമമാണ് പഴയനിയമം.

ഈജിപ്തിലെ അടിമ നിയമ ക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു ,   വളരെ   പെട്ടെന്ന് നാടോടികളായി മാറിയ,  ഓരോ സ്ഥലത്തും  കൂടാരമടിച്ചു, നാളെ എന്തെന്നറിയാതെ, യുദ്ധവും പട്ടിണിയും കുഞ്ഞുകുട്ടി പരാധീനതകളും ആയി നീങ്ങുന്ന, ലക്ഷക്കണക്കിന് ആളുകളെ മുന്നോട്ടു നയിക്കാൻ കർക്കശമായ നിയമങ്ങൾ ആവശ്യമായിരുന്നു.

 ഒരു അതോറിറ്റി, അധികാരകേന്ദ്രം നൽകുന്ന നിയമങ്ങൾ മാത്രമേ അനുസരിക്കപ്പെടുകയുള്ളൂ. 

ഈജിപ്തിലെ ജനങ്ങൾ ദൈവമായി കരുതിയിരുന്ന ഫറവോയുടെ കൊട്ടാരത്തിൽ രാജകുമാരനായി വളർന്നു വന്ന മോശക്ക് രാജ്യതന്ത്രങ്ങൾ അറിയാമായിരുന്നു.

ഇന്ത്യയിൽ ഇപ്പോഴുള്ള ഏകദേശം 1248 നിയമങ്ങളിൽ ഒന്ന് മാത്രമാണ്  ഇന്ത്യൻ പീനൽ  കോഡ് അഥവാ ഇന്ത്യ ശിക്ഷ നിയമം. അതിനോട് സാമ്യമുള്ള ഒരു നിയമം ആണ് പത്തു പ്രമാണങ്ങൾ ആയി മോശക്ക് ലഭിച്ചത്. പിന്നീട്  603 നിയമങ്ങൾ കൂടി യഹോവയുടേതായി അതിൽ കൂട്ടിച്ചേർക്കപെട്ടു.

മോശയുടെ ന്യായ പ്രമാണം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ ? 

മോശയുടെ നിയമം അനുസരിച്ചുള്ള ബലികൾ, മൃഗബലികൾ, പക്ഷി ബലികൾ ഇപ്പോൾ യഹൂദർ നടത്തുന്നുണ്ടോ  എന്ന് പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും. 

യെരുശലേം ദേവാലയത്തിന്റെ വിളിപ്പേരായിരുന്നു ആകാശവും ഭൂമിയും. ഹെവനും ഭൂമിയും അല്ലെങ്കിൽ ദൈവവും മനുഷ്യനും  സന്ധിക്കുന്ന ഇടം എന്ന നിലയിലാണ് അവർ ജെറുസലേം ദേവാലയത്തെ കണ്ടിരുന്നത്. 

ഇവിടെയാണ് മൃഗബലികൾ മോശയുടെ നിയമ പ്രകാരം നടന്നിരുന്നത്.

 ഈ ദേവാലയം ( ആകാശവും ഭൂമിയും ) ക്രിസ്തുവർഷം 70 ഇൽ പൂർണമായി ചുട്ടുകരിച്ചു കളഞ്ഞു. അതിനു ശേഷം മൃഗബലികളോ മോശയുടെ നിയമം നടപ്പാക്കാനുള്ള വേദികളോ ഇല്ലാതായി. 

അന്നും ഇന്നും  സിനഗോഗുകളിൽ പഠിപ്പിച്ചിരുന്നത്  യേശുവിനെ പോലെയുള്ള റബ്ബിമാർ ആയിരുന്നു. അവർ അവിടെ മൃഗ- പക്ഷി ബലികൾ നടത്തുന്നില്ല. പകരം മത പഠനവും, പാരായണവും പ്രാർത്ഥനകളും ആണ് നടത്തുന്നത്. 

AD 70 ഇൽ ദേവാലയ നാശത്തോടെ   മോശയുടെ നിയമം നീങ്ങിപ്പോയി. ഇനി അത് അങ്ങനെ ഒരിക്കലും നടപ്പാകാൻ സാധ്യതയും കാണുന്നില്ല. ഇപ്പോൾ ഇസ്രായേലിൽ ഉള്ളത് സെക്കുലർ നിയമം ആണ്. 

ഈ ദേവാലയത്തിന്റെ നാശത്തെ പറ്റി  കൃത്യമായി യേശു പ്രവചിച്ചിരുന്നു.  യേശു കുരിശിൽ മരിച്ച സമയത്തു ഈ ദേവാലയത്തിലെ , മനുഷ്യനും ദൈവവും തമ്മിലുള്ള അകലത്തിന്റെ അടയാളമായ തിരശീല, മുകളിൽ നിന്ന് താഴേക്ക് നെടുകെ കീറിപ്പോയി. 

ക്രിസ്തുവിന്റെ കുരിശു മരണത്തോടെ തുടങ്ങിയ ദേവാലയത്തിന്റെ , മോശയുടെ നിയമത്തിന്റെ, നാശത്തിന്റെ പൂർത്തീകരണം AD 70 ഇത് പൂർത്തിയായി. അന്നു മുതൽ ആ നിയമം,  പഴയ നിയമം , പൂർണമായി  കാ ലഹരണപെട്ടത്‌ ആയി മാറി.

ആ സംഭവത്തോടെ  യഹൂദ ജനം ലോകമെങ്ങും ചിതറിക്കപ്പെട്ടു, ആ നിയമം നടപ്പാക്കാൻ സാധ്യമല്ലാതെ ആയി മാറി. തിരിച്ചു വന്ന ഇപ്പോഴത്തെ ഇസ്രായേലിൽ ഇന്ത്യയിലെയും അമേരിക്കയിലെയും പോലെ ജനാധിപത്യ മതേതര ഭരണമാണ്. ലോകമെങ്ങുമുള്ള യഹൂദർക്ക് തിരിച്ചു വന്നു സിറ്റിസൺ ആകാൻ മാത്രം മുൻഗണന  ഉണ്ട്. 

 

( comment: കേരളത്തിൽ പണ്ട് മാറ് മറക്കാൻ ദളിത സ്ത്രീകൾക്ക് അവകാശമില്ലാതിരുന്ന നിയമം ഉണ്ടായിരുന്നു. അതിനു പ്രത്യേക നികുതി കൊടുക്കണമായിരുന്നു. ഈ നിയമം മാറിയിട്ടും മാറ് മറക്കാതെ നടന്നിരുന്ന സ്ത്രീകളെ പോലെയാണ് ഇപ്പോഴും പഴയ നിയമം പറയുന്നവരും അതിൽ നിന്ന് ഉദ്ധരിക്കുന്നവരും. കാരണം അതാണ് അവർക്കു സൗകര്യപ്രദവും നേട്ടവും).

തുടരും...

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...