പുതിയ നിയമം പഴയ നിയമത്തിന്റെ തുടർച്ചയോ ?

ഒരു നിയമം കാലഹരണപെടുമ്പോഴാണ് പുതിയ ഒരു നിയമം ഉണ്ടാകുന്നത്.അതായത്  മനുഷ്യന്റെ പുരോഗതിയും അറിവും വർധിക്കുന്നതനുസരിച്ചു നിയമങ്ങൾ മാറണം. അല്ലെങ്കിൽ അവ ആ സമൂഹത്തിന്റെ  വളർച്ചക്ക്  വിലങ്ങു തടിയാവും

 ഇക്കാലത്തും  പുതിയ ഒരു നിയമം പാസായി വന്നാൽ അത് നടപ്പാക്കാൻ തുടങ്ങുന്ന ഒരു ദിവസം ഉണ്ടാവും.

 എന്നാലും പുതിയ നിയമത്തെ പറ്റി ജനങ്ങൾക്ക് വേണ്ടത്ര അറിവ് ലഭിക്കും വരെ സാവധാനം ആണ് പലപ്പോഴും നടപ്പാക്കുക.  എന്നാൽ പുതിയ നിയമ പ്രകാരം ഉണ്ടാവുന്ന  സാമൂഹ്യ മാറ്റങ്ങൾ സംഭവിക്കാൻ കാലതാമസം എടുക്കും.  വർണ മത വിവേചനങ്ങൾ പാടില്ല എന്ന് നിയമം ഉണ്ടായിട്ടും ഇപ്പോഴും അത് കുറഞ്ഞ അളവിലാണെങ്കിലും തുടരുന്നത് ഇതുകൊണ്ടാണ്. 

പുതിയ ഒരു നിയമം ഉണ്ടാകുമ്പോഴും അതിൽ പഴയതിൽ നിന്നുള്ള പലതും അഭികാമ്യമെന്നു കരുതി കുറച്ചു കൂടി മെച്ചപ്പെടുത്തി പുതിയ നമ്പർ കൊടുത്ത് ഉൾപെടുത്താറുണ്ട്. അവയെ നമ്മൾ പഴയ നിയമത്തിൽ പോയി അല്ല റെഫർ ചെയ്യേണ്ടത്. പുതിയ നിയമത്തിൽ തന്നെയാണ്. 

പിന്നീട് അച്ചടിക്കേണ്ടതും വിതരണം ചെയ്യേണ്ടതും പുതിയ നിയമം മാത്രമാണ്. പഴയ നിയമം നിയമ വിദ്യാർത്ഥികളും ചരിത്ര വിദ്യാർത്ഥികളും മാത്രം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. 

എന്നാൽ ബൈബിളിന്റെ കാര്യത്തിൽ മനുഷ്യരെ മതത്തിന്റെ പേരിൽ ഉത്തേജിതർ ആക്കാൻ പഴയ നിയമം ആണ് കൂടുതൽ ഫലപ്രദം എന്ന് കണ്ടു പലരും, കേരളത്തിൽ കൂടുതലായും അതിനു പുതിയ നിയമത്തിനു തുല്ല്യമായ പ്രാധാന്യം കൊടുത്തു. 

അത് കൊണ്ടാണ് യേശുവിന്റെ സ്നേഹത്തിന്റെ രണ്ടു നിയമങ്ങൾ പഴയ നിയമത്തിന്റെ തുടർച്ചയോ സംഗ്രഹമോ ആയി അവതരിപ്പിക്കപ്പെടുന്നത്. പുതിയ നിയമം തികച്ചും പുതിയതും സമ്പൂർണവും ആണ്. 

പുതിയ നിയമം എല്ലാറ്റിനെയും ഉൾകൊള്ളുന്ന  ഒരു സമുദ്രമാണെങ്കിൽ അതിലേക്കു വരുന്ന കലങ്ങിയ   ഒരു കൈത്തോടു മാത്രമാണ് പഴയ നിയമം. 

സ്നേഹത്തിന്റെ പുതിയ നിയമം മതത്തിന്റെ വേർതിരിവുകളില്ലാത്തതാണ്.  ഒരു ക്രിസ്ത്യാനി ലോകത്തുള്ള  എല്ലാ മനുഷ്യരെയും ഒരുപോലെ കാണണം.    

 

പൗലോസ് ശ്ലീഹ പഴയ നിയമത്തെ പറ്റി  ഹെബ്രായർക്കുള്ള ലേഖനം 7 . 18 ഇൽ പറയുന്നത് ഇപ്രകാരമാണ് 

" ആദ്യ കല്പന അസാധുവാക്കപ്പെട്ടത് അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവും കൊണ്ടാണ് നിയമം ഒന്നിനെയും പൂര്ണതയിലെത്തിച്ചിട്ടില്ല”

പൗലോസ് ശ്ലീഹ 8, 7 ഇൽ  തുടരുന്നു 'ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നുവെങ്കിൽ രണ്ടാമതൊന്നിനു അവസരമുണ്ടാകുമായിരുന്നില്ല'  

കുറവുള്ള ഒരു ഉടമ്പടിക്കു തയാറായ കുറവുകളുള്ള ഒരു ദൈവ സങ്കല്പമായിരുന്നു പഴയ  നിയമത്തിലെ ദൈവം .  

തുടർന്നു പറയുന്നു  8, 13 " പുതിയ ഒരു ഉടമ്പടിയെ പറ്റി പറയുന്നത് കൊണ്ട് ആദ്യത്തേതിനെ അവൻ കലഹരണപെടുത്തിയിരിക്കുന്നു . കലഹരണപെട്ടതും പഴക്കം ചെന്നതുമാകട്ടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു "  

എന്നാൽ ഇവിടെ പഴയ നിയമം, പുതിയതുമായി കൂട്ടിത്തുന്നി ആളുകളിൽ ചിന്താകുഴപ്പം ഉണ്ടാക്കുന്നു പഴയ നിയമ ദൈവസങ്കല്പത്തെയും പുതിയ നിയമ ദൈവ സങ്കല്പത്തെയും കർത്താവ് എന്ന് ഒരേ പേര്   വിളിച്ചു സമന്മാരാക്കുന്നു. 

ദൈവം എന്നത് പ്രധാനമന്ത്രി എന്നത് പോലെ ഒരു ഓഫീസ് വ്യക്‌തിത്വം ആക്കി അവതരിപ്പിക്കുന്നു.

 ഈശോയെ  ഈശോ എന്നും യഹോവയെ യഹോവ എന്നോ പഴയ നിയമ ദൈവം എന്നോ  പറഞ്ഞിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ക്രിസ്ത്യൻ സമൂഹം ഇവിടെ ഉണ്ടാകുമായിരുന്നു. 

എന്തുകൊണ്ടാണ് പഴയ നിയമം ബൈബിളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 

യേശുവിന്റെ വംശാവലിയും പഴയ നിയമത്തിൽ  നിന്നുള്ള ഉദ്ധരണികളും പുതിയ നിയമത്തിൽ ഉണ്ട്.

 രാജാവും.പുരോഹിതനും, വൈദ്യനും ഒക്കെയായിട്ടു യഹൂദ പുരോഹിതർ നിയന്ത്രിച്ചിരുന്ന ഒരു സമൂഹത്തിനു ഉണ്ടായിരുന്ന ദൈവസങ്കല്പം മാറ്റി മറിക്കുമ്പോൾ നിലവിലുള്ള ഇരുണ്ട ദൈവസങ്കല്പത്തെയും അത് വന്ന വഴികളെയും അറിഞ്ഞിരിക്കണം 

 പഴയ നിയമത്തിൽ അഗാധമായ അറിവുണ്ടായിരുന്ന യേശുവിന്  അതിന്റെ കുറവുകളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. യേശു സംസാരിച്ചത് പഴയ നിയമത്തിന്റെ ഏടുകൾ ചൂണ്ടി കാട്ടിയും, അതിൽ തന്നെ പറ്റി പറഞ്ഞിരിക്കുന്നതിനെ പഠിപ്പിച്ചും  ആയിരുന്നു.

 യേശുവിന്റെ പ്രബോധനങ്ങൾ ഗ്രഹിക്കാനും, ഇസ്രായേൽക്കാർ കാത്തിരുന്ന രക്ഷകൻ യേശു തന്നെയെന്നു തെളിയിക്കാനും ഇവ ആവശ്യമായിരുന്നു.

 പുതിയ നിയമത്തിന്റെ വികലമായതും പർവതീകരിച്ചതുമായ ഒരു നിഴൽ മാത്രമായാണ് പഴയ നിയമത്തെ  ആഗോള    കത്തോലിക്ക  സഭ പോലുള്ള സഭകൾ കാണുന്നത്.  

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...