ആനന്ദൻ നിരവേൽ - ജീവിത വിജയത്തിന്റെ പര്യായം

 

കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടരുന്നു -

ന്യൂയോർക്കിൽ അമേരിക്കൻ ജീവിതം തുടങ്ങിയ ശ്രീ.ആനന്ദൻ നിരവേൽ  1979-ലാണ്   ഡിട്രോയിറ്റിൽ  വച്ച്  മണിച്ചേച്ചി എന്ന് ഇന്ന് എല്ലാവരും വിളിക്കുന്ന  മിസ് സുഭദ്രയെ കല്യാണം കഴിക്കുന്നത്.

 

 ശ്രീ ആനന്ദൻ നിരവേൽ  സാമൂഹ്യ  പ്രവർത്തനങ്ങളുമായി ഓടി നടക്കുമ്പോഴും,  തങ്ങളുടെ മൂന്ന് മക്കളെയും  പഠിപ്പിച്ചു ഡോക്ടർമാർ ആക്കാൻ കഴിഞ്ഞത് നഴ്സ് ആയി ജോലി ചെയ്തിരുന്ന മണിച്ചേച്ചിയുടെ മിടുക്കാണ്.

 

ഫ്‌ലോറിഡയിൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന  കോറൽ സ്പ്രിങ്‌സിൽ  അവരിലൊരാളായി ശ്രീ ആനന്ദൻ നിരവേലും മണിച്ചേച്ചിയും പതിറ്റാണ്ടുകൾക്കു മുൻപ് പണിത വീട് കേരളത്തിലെ ഒരു ഉൾഗ്രാമത്തിലെ തറവാട് പോലെ സജ്ജീകരിച്ചിരിക്കുന്നു. നടരാജവിഗ്രഹവും ആനകളും ഒറിജിനൽ നെറ്റിപ്പട്ടവും നമ്മിൽ ഗൃഹാതുരത നിറക്കുന്നു. 

 

മുറ്റത്തു നിറയെ ചക്കയുമായി നിൽക്കുന്ന പ്ലാവും മൂപ്പായി വരുന്ന മാങ്ങകളും കണ്ടു കൊതിച്ച പത്രം ടീമിന്  മണിച്ചേച്ചി വീട്ടിലുണ്ടാക്കിയ ചക്കത്തിരയും മാമ്പഴം ഉണങ്ങിയതും കഴിക്കാൻ ഭാഗ്യം കിട്ടി.

 

കേരളത്തിന്റെ അതെ കാലാവസ്ഥയിൽ ആക്രുഷ്ടനായി 1990 ഇൽ ഫ്ളോറിഡയിലെത്തിയ അദ്ദേഹവും കുടുംബവും 2008 റിട്ടയർ  ചെയ്ത്  മുഴുവൻ സമയ സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെട്ടു. താൻ 1991 മുതൽ വിജയകരമായി നടത്തിവന്നിരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സും  അതിനായി അദ്ദേഹം 2016 -ൽ ഉപേക്ഷിച്ചു.

 

മുപ്പതു വർഷത്തോളമുള്ള ഫ്ലോറിഡ ജീവിതത്തിൽ

 കേരള സമാജം എക്സിക്യൂട്ടീവ് കമ്മറ്റീ അംഗം,

നവകേരള സ്ഥാപക അംഗം, 

നവകേരള പ്രസിഡന്റ്,

KHNA യുടെ നാഷണൽ പ്രസിഡണ്ട്

ഫോമയിൽ നിരവധി ചുമതലകൾ,

തുടർന്ന് 2014 - 2016 കാലഘട്ടത്തിൽ ഫോമാ പ്രസിഡന്റ്,

തുടങ്ങിയ  ഉത്തരവാദിത്തങ്ങൾ  കൃത്യതയോടെ നിർവഹിച്ച  ശ്രീ ആനന്ദൻ നിരവേൽ  നിലവിൽ കേരള ഹിന്ദുസ് ഓഫ്  സൗത്ത് ഫ്ലോറിഡയുടെ  ട്രസ്റ്റീ ബോർഡ് ചെയര്മാനാണ്.

തനിക്കു സ്വന്തമായുള്ള ഉല്ലാസ നൗകയിൽ (25 seater yacht)  കൂട്ടുകാരും കുടുംബവും ഒത്തു പുറംകടലിൽ ഉല്ലാസ യാത്ര പോകുമ്പോഴും  തന്നെ വിശ്വസിച്ചു ഏല്പിച്ചിരുന്ന ഉത്തരവാദിത്തങ്ങളിൽ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയിരുന്നില്ല.

ശ്രീ ആനന്ദൻ നിരവേൽ രണ്ടായിരത്തി പതിമൂന്നിൽ കേരള ഹിന്ദു നാഷണൽ അസോസിയേഷന്റെ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ്  ഫ്ലോറിഡയിലെ വെസ്റ്റണിൽ വച്ച് നാഷണൽ കൺവെൻഷൻ നടത്തിയത് . ഇതിന്റെ വിജയം കണ്ടാണ്  അദ്ദേഹത്തെ  ഫോമാ നാഷണൽ ഭാരവാഹിത്വത്തിലേക്കു വൻ ഭൂരിപക്ഷത്തോടെ  വിജയിപ്പിച്ചത്. 

 250 ഓളം  മലയാളി  ഹിന്ദുക്കൾ ഉള്ള  സൗത്ത് ഫ്‌ലോറിഡയിൽ സ്ഥിരമായി സമ്മേളിക്കുന്ന അറുപതോളം കുടുംബങ്ങൾക്ക്  ഒത്തുചേരാനും ഭജന നടത്തുവാനും  ഒരു സ്ഥാലം  ഇല്ലാതിരുന്ന കാലത്തു നിലവിലുള്ള സൗത്ത് ഫ്ലോറിഡ ഭരണസമിതി ഒരു  കെട്ടിടം വാങ്ങാൻ തീരുമാനിച്ചപ്പോൾ അതിനായി  ഒരു ബോർഡ് ഉണ്ടാക്കി  ശ്രീ ആനന്ദൻ നിരവേലിനെ  ചെയർമാനാക്കി.

 ബാക്കിയുള്ളത് ചരിത്രം.

  സോണിങ് തുടങ്ങിയ കാര്യങ്ങൾ ഒത്തിണങ്ങിയ  380000  വിലയുള്ള ഒരു  കെട്ടിടം 200000  ഡോളറിനു റെഡി  ക്യാഷ്  കൊടുത്തു വാങ്ങിയെടുക്കാൻ അദ്ദേ ഹ ത്തിന്റെ നേതൃത്വത്തിൽ അസോസിയേഷന് കഴിഞ്ഞു. 

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫ്ലോറിഡയിലെ  മലയാളി ഹിന്ദു സമൂഹം ആവശ്യപ്പെട്ടപ്പോൾ കൈ അയച്ചു സഹായിച്ച മലയാളി ക്രിസ്ത്യൻ മുസ്ലിം സമൂഹങ്ങളോട്  അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു . അദ്ദേഹത്തിന്റെ  ഒരു ഫോൺ കാൾ മതിയായിരുന്നു പലപ്പോഴും വലിയ തുകകൾ ലഭിക്കാൻ.   

ഇപ്പോൾ ഈ കെട്ടിടം ഏകദേശം 100000 ഡോളറിനു  ഹിന്ദു  സമൂഹത്തിന്റെ  ആവശ്യത്തിനനുസരിച്ചു  പുനരുദ്ധരിക്കുകയാണ്.

  സൺ റൈസ് ലെ ഇന്ത്യൻ കടയുടെ അടുത്തായി  സജ്ജമാക്കി വരുന്ന ഈ കെട്ടിടം തങ്ങളുടെ ആവശ്യങ്ങൾക്ക് ശേഷം മറ്റുള്ളവർക്കു വാടകക്ക് നൽകുമെന്നത്  ഒത്തുകൂടാൻ ഒരു സ്ഥലമില്ലാത്ത മറ്റു മലയാളി സംഘടനകൾക്കു വലിയ ഒരു ആശ്വാസമാണ്.

പക്ഷെ അദ്ദേഹം  അഭിമാനിക്കുന്നത്  ഇതിലൊന്നുമല്ല.    താൻ പ്രസിഡന്റ് ആയിരുന്ന കാലത്തു ഫോമാ നടപ്പിലാക്കിയ ഫോമാ പ്രൊജക്റ്റ് ആയ RCC ചിൽഡ്രൻസ് ബ്ലോക്ക് ആണ്. ആയിരക്കണക്കിന് കുട്ടികൾക്ക് ഇന്നും ആശ്വാസമേകുന്ന ആ കെട്ടിടം നിർമിച്ചു കൈമാറാനായത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്, അതിനു വേണ്ടി പ്രവർത്തിച്ച സഹപ്രവർത്തകരെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
ഇനിയും ഏറെ നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിറുത്തട്ടെ.

 

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...