ഇഗ്ഗോ മാറ്റിവയ്ക്കൂ...... ജോയി ആന്റണി …..

അമേരിക്ക കുടിയേറ്റക്കാരുടെ പറുദീസാ ആകുന്നത് അത്  അവസരങ്ങളുടെ രാജ്യമാണ് എന്നത് കൊണ്ടാണ്.  മടിച്ചു നില്കാതെ ഈഗോയുടെ പാണ്ഡക്കെട്ട്  ദൂരെക്കളഞ്ഞു  അധ്വാനിക്കാൻ തയാറുള്ളവരുടെ പറുദീസ.

കോരുത്തോട്   പോലൊരു നാട്ടിൽ  നിന്ന് എം കോം  കഴിഞ്ഞു പത്തു വർഷം അക്കൗണ്ടന്റ് ആയി ജോലി ചെയ്ത ശേഷം ഫാമിലി വിസയിൽ അമേരിക്കയിൽ എത്തിയ ഒരാളുടെ നിതാന്ത പരിശ്രമത്തിന്റെ, അർപ്പണബോധത്തിന്റെ  ചരിത്രമാണ് ശ്രീ. ജോയ് ആന്റണിയുടെ ജീവിതം.

 1996ഇൽ  അമേരിക്കയിലെത്തിയ   ശ്രീ. ജോയ് ആന്റണി, ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിൽ  അക്കൗണ്ടന്റ് ആയി സർക്കാർ  ജോലിയിൽ പ്രവേശിച്ചു. 

പിന്നീട്   മുന്നോട്ടു നോക്കിയപ്പോൾ  അവസരങ്ങൾ  ഹെൽത്ത് കെയർ ഫീൽഡിൽ  ആണെന്ന് കണ്ട  അദ്ദേഹം  സുരക്ഷിതമെന്ന് കരുതാവുന്ന   ആ  ജോലി  വേണ്ടെന്നു  വച്ച്  നഴ്സിംഗ്  പഠിക്കാൻ  പോയി. 

മൂന്ന്  വർഷങ്ങൾ കൊണ്ട് നഴ്സിങ്ങും അതോടൊപ്പം തന്നെ ലൈസൻസും കരസ്ഥമാക്കിയ  ശ്രീ ജോയ്  ആന്റണി ഇതിനോടകം റിയൽറ്റർ  ലൈസൻസ് എടുത്ത് സ്വന്തം കമ്പനി,  റോയൽ ഹോംസ് ഓഫ്  ഫ്ലോറിഡ റിയൽറ്റി  ഇൻകോർപറേറ്റഡ്  എന്ന പേരിൽ തുടങ്ങിയിരുന്നു.

തുടർന്നു ആറു വര്ഷം നേഴ്സ് ആയും പിന്നീട് ഒരു ആറു വര്ഷം നഴ്സിംഗ് മാനേജർ ആയും ജോലി ചെയ്യുന്നതിനിടെയിലും സാമുഹ്യ സേവനത്തിനു സമയം ശ്രീ ജോയ്  ആന്റണി കണ്ടെത്തിയിരുന്നു.

അദ്ദേഹം നാനൂറോളോളം അംഗങ്ങളുള്ള കേരളം സമാജത്തിന്റെ  ജനറൽ സെക്രട്ടറി,  തുടർന്ന്  പ്രസിഡന്റ്, ഫോമയുടെ ട്രഷറർ  എന്നി സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

മേല്പറഞ്ഞവ കൂടാതെ, കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ പള്ളിയു)ടെ അക്കൗണ്ടന്റ് ആയി പന്ത്രണ്ടു വർഷം  സേവനമനുഷ്ഠിച്ചു.

 ഈ തിരക്കുകൾക്കിടയിലും നഴ്സിങ്ങിൽ തന്നെ രണ്ട്  മാസ്റ്റേഴ്സ്ഉം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ   MBA യും  അദ്ദേഹം നേടി.

നാട്ടിൽ എല്ലാവരും പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന പ്രായത്തിൽ ശ്രീ ജോയി ആന്റണി ലീവ് അടുത്ത പഠിച്ചു രോഗീ ശുശ്രൂഷയുടെ ഏറ്റവും ഉയർന്ന തലമായ DNP ( ഡോക്ടറേറ്റ് ഓഫ് നഴ്സിംഗ് പ്രാക്ടീസ്) പാസ്സായി.

ഇപ്പോൾ ഫാമിലി നേഴ്സ് പ്രാക്റ്റീഷനർ ലൈസൻസ് നേടി ഒരു ക്ലിനിക്കിൽ  പ്രാക്ടീസ് ചെയ്യുന്നു.

അദ്ദേഹത്തിന്റെ റിയൽറ്റർ കമ്പനിയിൽ സമൂഹത്തിന്റെ നാനാ തുറകളിൽ പ്രശസ്‌തരായ മലയാളികൾ അദ്ദേഹത്തോടൊപ്പമുണ്ട്.

സത്യസന്ധമായ പെരുമാറ്റവും സമൂഹത്തോടുള്ള കമ്മിറ്റ്മെന്റും അദ്ദേഹത്തെ മറ്റു പലരിൽ നിന്നും വ്യത്യസ്‌തനാക്കുന്നു.

ഇപ്പോഴും യാതൊരു പദവിയിലും ശ്രദ്ധിക്കാതെ ധ്യാന പ്രോഗ്രാമുകളുടെ വിജയത്തിനായും മറ്റും അദ്ദേഹം ഓടി നടക്കുന്നു. 

ശ്രീ ജോയ്  ആന്റണി യുടെ ഭാര്യ ട്രീസ ജോയ് ഇരുപത്തിരണ്ടു വർഷമായി ഫ്ളോറിഡയിലുള്ള ജാക്സൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. മക്കൾ ചെറിൽ ജോയ്, ഉഷസ് ജോയ് എന്നിവർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു.

സകുടുംബം ഡേവിയിൽ താമസിക്കുന്നു.

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...