വർക്കത്തുള്ള കൈയ്!... അഗസ്റ്റിൻ നടയിൽ

അതേ.  ആ കൈയ് കൊണ്ട് കൊടുത്ത  ശമ്പളം  വാങ്ങി പോയവരാരും നന്നാകാതെ പോയിട്ടില്ല!.

ഇങ്ങനെ നമുക്ക്  കുറച്ചു പേരെപ്പറ്റി മാത്രമേ പറയാൻ പറ്റൂ.

 ജോലി ചെയ്യാൻ തയ്യാറുള്ള പുതുതായി വന്ന ഏതൊരു മലയാളിക്കും  ജോലി നല്കാൻ തയാറായ, അവരെ തനിക്കറിയാവുന്ന കാര്യങ്ങൾ പഠിപ്പിക്കാൻ താല്പര്യപ്പെട്ട, അപ്രിയ സത്യങ്ങൾ മുഖത്ത് നോക്കി പറയാൻ  വിമുഖത കാട്ടാത്ത, കഠിനാദ്ധാനം കൊണ്ട് കയറി വന്നു സമൂഹ മധ്യത്തിൽ കസേരയിട്ടിരുന്ന ഒരാൾ!...

 അതാണ് അവസരങ്ങൾ വിനിയോഗിച്ചു  കഠിനാദ്ധ്വാനത്തിലൂടെ ജീവിത വിജയം  കൈവരിച്ച  ശ്രീ  അഗസ്റ്റിൻ  നടയിൽ, കോറൽ സ്പ്രിങ്സ് കാരുടെ  പ്രിയപ്പെട്ട  ബേബി നടയിൽ, കൃത്യമായ അക്കൗണ്ടിങ്‌ലൂടെയും  കണക്കു കൂട്ടലുകളുടെയും അടിസ്ഥാനത്തിൽ റിസ്ക്  എടുത്തു  ബിസിനസ്  ചെയ്തു  വിജയിച്ചു നിൽക്കുന്ന ഒരു വ്യക്‌തിയാണ്. 

ഒരു എഞ്ചിനീയർ ആയി  ബോംബെ  മദ്രാസ്  എന്നീ നഗരങ്ങളിൽ ജോലി ചെയ്ത ശേഷം ബേബിചേട്ടൻ  ഇവിടെ വന്നു  താൻ പഠിച്ചതും  ചെയ്തതും ഒന്നും  ഇവിടെ കാര്യമായ പ്രതിഫലം  ലഭിക്കുന്ന കാര്യമല്ലെന്ന്  കണ്ടപ്പോൾ  ആരോഗ്യ മേഖലയിലേക്ക്  ചുവടു മാറ്റി.

 വീണ്ടും പുതിയ കാര്യങ്ങൾ  പഠിച്ചു  കൊമേർഷ്യൽ റിയൽ എസ്റ്റേറ്റ് ഏജന്റ്  ആയി ബിസിനെസ്സിൽ പ്രവേശിച്ചു.

ബിസിനസ്സും  ജോലിയുമായി  കഠിനാധ്വാനം  ചെയ്‌തു വരുമ്പോഴാണ് കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും  എഞ്ചിനീയറിംഗ് കഴിഞ്ഞു വന്നു പോസ്റ്റ് ഓഫീസിൽ  ജോലി ചെയ്തു ഏതാനും ചെറിയ വീടുകൾ സ്വന്തമാക്കിയ  ശ്രീ മാത്യു  പൂവനെ പരിചയപ്പെടുന്നത്.

തികച്ചും  വ്യത്യസ്ഥമായ സ്വഭാവ രീതികളുള്ള  ഇവർ തങ്ങളുടെ സ്വഭാവ രീതികൾ  പരസ്പര പൂരകമാണ് എന്ന് മനസിലാക്കി സംയുക്ത ഉടമസ്‌തതയിൽ ഒരു കമ്പനി ഫോം ചെയ്തു  കുറച്ചുകൂടി വിപുലമായ രീതിയിൽ  റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ആരംഭിച്ചു. 

കടം കയറി മുടിഞ്ഞ പൊട്ടിപ്പൊളിഞ്ഞു കിടന്ന  ഒരു മൾട്ടിഫാമിലി ബിൽഡിംഗ്  വിലക്കെടുത്തു കൊണ്ടാണ് തുടക്കം.

 പകൽ ജോലിയും അതിനു ശേഷം പാതിരാ വരെ കെട്ടിടം പണിയും അതായിരുന്നു അന്നത്തെ  ദിനചര്യ.

 AC യും പ്ലംബിങ്ങും ഒഴിച്ചുള്ള എല്ലാ ജോലികളും തന്നെ ചെയ്തു തീർത്തു എത്രയും പെട്ടന്നു ചുരുങ്ങിയ ചിലവിൽ പണിതീർത്തു വാടകക്ക് കൊടുക്കാൻ ഇപ്പോഴും ബേബി ചേട്ടനെ കഴിഞ്ഞേ ആളുള്ളൂ എന്ന് പറയാം.

യാതൊരു മുൻപരിചയവും ഇല്ലാത്തവരെ ജോലിക്കെടുക്കുമ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടായാൽ തനിക്കു തീർക്കാൻ പറ്റുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ബിസിനെസ്സിൽ എടുക്കേണ്ട മുൻകരുതലുകളും സാമ്പത്തിക കാര്യങ്ങളിലെ കണിശതയും  അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.  സാമൂഹ്യ രംഗങ്ങളിൽ കൈയയച്ചു സഹായിച്ചു അല്പം പുറകോട്ട് മാറി നിൽക്കുന്നതാണ് നല്ലതു എന്നതാണ് ബേബി ചേട്ടന്റെ നയം. 

ശ്രീ അഗസ്റ്റിൻ നൂറോളം  അപാർട്മെന്റ്  യൂണിറ്റുകളുടെ ചുമതല  വഹിക്കുമ്പോഴും വീട്ടിലെ കാര്യങ്ങൾക്കു ഒരു മുടക്കവും വരുത്താതെ നേഴ്സ് ആയുള്ള തന്റെ ജോലിക്കു ഇടയിലും നടത്തി കൊണ്ട് പോയത്   ഭാര്യ മേരി ആയിരുന്നു. ഇവരുടെ  മകൾ ഗ്ലോറിയ MD യും ഭർത്താവ് ഇമ്മാനുവൽ MD യും  ഇപ്പോൾ ബോസ്റ്റണിൽ റെസിഡൻസി ചെയ്തു കൊണ്ടിരിക്കുന്നു.

അവരുടെ മകൻ ഗബ്രിയേലുമായുള്ള കളിചിരികൾ നിരവധിയായുള്ള തിരക്കുകൾക്കിടയിലും ശ്രീ നടയിലിനു ആഹ്‌ളാദം പകരുന്നു.

മകൻ ജോബിൻ നടയിൽ തന്റെ പഠനം പുതിയ ഉയരങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

പാർക്‌ലാന്റിലെ തന്റെ ഏക്കർ ഹോമിലും സാമ്പിൾ റോഡിലെ തന്റെ ഓഫീസിലുമായി മലയാളികൾക്ക് ഇപ്പോഴും സ്വാഗതമരുളുന്ന ബേബി ചേട്ടന്റെ സേവനം ഇനിയും മലയാളികൾക്ക് ലഭ്യമാകട്ടെ.

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...