സൗത്ത് ഫ്ലോറിഡയിൽ ആദ്യമായി മലയാളി ഹോം ഇൻസ്‌പെക്ടർ.

ഫ്ലോറിഡ സ്റ്റേറ്റിന്റെ അംഗീകാരമുള്ള പ്രൊഫഷണൽ ഹോം ഇൻസ്‌പെക്ടർ ആയി ശ്രീ സെബാസ്റ്റ്യൻ വയലിങ്കൽ സർട്ടിഫിക്കറ്റ് നേടിയത് സൗത്ത് ഫ്ലോറിഡയിലെ മലയാളികൾക്കുള്ള അംഗീകാരമാണ്.

മലയാളികൾ മടിച്ചു നിൽക്കുന്ന പല മേഖലകളിലും ആദ്യമായി ചുവടു വക്കാൻ മടി കാണിക്കാത്ത സെബാസ്റ്റ്യൻ വയലിങ്കൽ മലയാളികളിലെ ആദ്യ സെർട്ടിഫൈഡ് ജനറൽ കോൺട്രാക്ടർ കൂടിയാണ്.

വീടുകൾ വാങ്ങുമ്പോഴും വില്കുമ്പോഴും ഒരു ഹോം ഇൻസ്‌പെക്ടറുടെ സേവനം ആവശ്യമുണ്ട്. ബാങ്കുകൾ ലോൺ അനുവദിക്കണമെങ്കിൽ വീട് ഇൻസ്പെക്ട ചെയ്ത കുറ്റമറ്റതാണെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പലപ്പോഴും ഈ റിപ്പോർട്ട് വാങ്ങുന്നവർ കാണാറില്ല. അതൊക്കെ അതിന്റെ ഒരു നടപടിക്രമം മാത്രമായി തീരാറാണ്‌ പതിവ്.
എന്നാൽ ഒരു ഹോം ഇൻസ്‌പെക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീടിനു വലിയ തോതിൽ വിലകുറവ് വിലപേശി വാങ്ങാനാവും.
അവസാന നിമിഷം ലഭിക്കുന്ന ഈ സാമ്പത്തിക ലാഭം ഉപയോഗിച്ച് വീടുകൾക്കു ഇഷ്ടപെട്ട കളർ പെയിന്റ് ചെയ്യുന്നതിനോ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനോ സാധിക്കും .

ഹോം ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകൾ പലതരത്തിൽ തയാറാക്കാം. സാധാരണയായി ബാങ്കിന്റെ അവശ്യ പ്രകാരം സ്റ്റാൻഡേർഡ് ഓഫ് പ്രാക്ടീസ് അനുസരിച്ചുള്ള റിപ്പോർട്ട് ആണ് നൽകുന്നത്. ഇത് വളരെ ബേസിക് ആയ ഒന്നാണ്, പുറമെ കാണാവുന്ന തകരാറുകൾ വല്ലതും ഉണ്ടോ എന്ന് നോക്കും. നിയമമനുസരിച്ചു അത്രയും മതി.

എന്നാൽ വാങ്ങുന്നയാൾക്കു ഡീറ്റൈൽഡ് ടെക്നിക്കൽ റിപ്പോർട്ട് അടുപ്പമുള്ള ഹോം ഇൻസ്പെക്ടറോട്‌ ആവശ്യപ്പെടാം. അപ്പോൾ അവർ മറ്റൊരു റിപ്പോർട് കൂടി തരും. ഇതിൽ ഹോം ഇൻസ്‌പെക്ടറുടെ ടെക്നിക്കൽ ബാക്ഗ്രൗണ്ടും ഈ മേഖലയിലെ പ്രവർത്തന പരിചയവും വച്ചുള്ള അഭിപ്രായങ്ങൾ സഹിതം റിപ്പോർട്ട് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കൃത്യതയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും.

സി- കോർപറേഷൻ ആയ മൈൻഡ് സെറ്റെർസ് കോർപറേഷൻ എന്ന നിർമാണ കമ്പനിയുടെ ഡയറക്ടർ ആയ,കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1991 ബിരുദം നേടിയ ശ്രീ സെബാസ്റ്റന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഇൻഡ്യയിലും കാനഡയയിലും അമേരിക്കയിലും വച്ചുള്ള ദീർഘകാല പരിചയം ഈ രംഗത്ത്  മലയാളികൾക്ക്  പ്രയോജനപ്പെടുത്താൻ കഴിയും.
 

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...