മലയാളികളുടെ താജ് ഇന്ത്യൻ ഗ്രിൽ കൂപ്പർ സിറ്റിയിൽ Taj Indian Grill

 

ഫ്‌ലോറിഡയിൽ മലയാളികൾ തിങ്ങി പാർക്കുന്ന ബ്രോവാർഡ് കൗണ്ടിയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന താജ് ഇൻഡ്യൻ ഗ്രില്ലിനു വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


കേരള സമാജം മുൻ പ്രസിഡന്റും ഫ്ലോറിഡയിലെ ഏറ്റവും വലിയ മലയാളീ സ്റ്റോർ ആയ ബിഗ് ബസാറിന്റെ ഉടമകളിലൊരാളുമായ ശ്രീ. ജോജി ജോണും കുക്കിങ്ങിൽ പരിണിതപ്രജ്ഞരായ ശ്രീ. വില്യംസും ശ്രീ. സജിലും റിയൽ എസ്റ്റേറ്റ് രംഗത്തും സാമൂഹ്യ സേവന രംഗങ്ങളിൽ അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ശ്രീ.മേലേ ചാക്കോയുമാണ് താജ് ഇന്ത്യൻ ഗ്രില്ലിന്റെ സാരഥികൾ.


ഫ്ളമിംഗോ റോഡിനും സ്റ്റെർലിങ് റോഡിനും സമീപമുള്ള പബ്ളിക്സ് പ്ലാസയിൽ ഇൻഡ്യൻ പാചകത്തിനായി പ്രത്യേകം സജ്ജീകരിച്ച അടുക്കളയിൽ ഇൻഡ്യൻ, ഇന്റർനാഷണൽ കുക്കിങ്ങിൽ അതിവിഗദ്ധരായ ഷെഫുമാർ തയാറാക്കുന്ന ഭക്ഷണം ഓൺലൈനായി tajindiangrillcoopercity.com യിൽ ബുക്ക് ചെയ്യാവുന്നതാണ്.

എല്ലാ വിധ ലൈസൻസ് കളോടും കൂടിയ കാറ്ററിംഗ് സർവീസും പ്രത്യേക നിരക്കിൽ ഇവിടെ നിന്നും ലഭ്യമാണ്.

പ്രത്യേകം തിരെഞ്ഞെടുത്ത വൈനുകളും ഇന്ത്യൻ ബീയറുകളും താജ് ഇന്ത്യൻ ഗ്രില്ലിന്റെ പ്രത്യേകതയാണ്.

ബര്ത്ഡേ പാർട്ടികൾ, കൂടിച്ചേരലുകൾ എന്നിവക്കാവശ്യമായ എല്ലാ വിധ ഭക്ഷണങ്ങളും ഓൺലൈൻ ആയി ഓർഡർ ചെയ്യാവുന്നതും കൃത്യസമയത്തു ലഭ്യമാക്കുന്നതുമാണെന്നു ശ്രീ മേലെ ചാക്കോ അറിയിച്ചു.

പുതുതായി നിർമ്മിച്ച ഈ ഹോട്ടലിന്റെ അടുക്കളയുടെയും മറ്റും ജനറൽ കോൺട്രാക്ടർ മലയാളിയായ ശ്രീ സെബാസ്റ്റ്യൻ വയലിങ്കൽ ആണ്.

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...