കൂപ്പർ സിറ്റിയും ഭരണങ്ങാനം ഗ്രാമപഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി ഒപ്പുവച്ചു.

                കൂപ്പർ സിറ്റിയും കേരളത്തിലെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ  ഭരണങ്ങാനം ഗ്രാമപഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി ഒപ്പുവച്ചു. ഏപ്രിൽ 26-ന് കൂപ്പർ സിറ്റി നഗരസഭ ഹാളിൽ വച്ച് നടന്ന മീറ്റിംഗിൽ വച്ച് കൂപ്പർ സിറ്റി മേയർ ഗ്രേഗ് റോസ് ഉടമ്പടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭരണങ്ങാനം പഞ്ചായത്തിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ശ്രീ ജോയി കുറ്റിയാനിക്ക് പ്രഖ്യാപന രേഖ കൈമാറിയതോടെയാണ് പദ്ധതി നിലവിൽ വന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ പേരിൽ ലോക ശ്രദ്ധ നേടിയ സ്ഥലമാണ് ഭരണങ്ങാനം.

                                                                                                                         

 

                വിദ്യാഭ്യാസ, സാംസ്കാരിക, വ്യാവസായിക, ടൂറിസം, വിവര സാങ്കേതികം, ബിസിനസ് മേഖലകളിൽ ആഗോള ബന്ധങ്ങൾ  സൃഷ്ടിക്കാൻ ഈ ഉടമ്പടി സഹായിക്കും. അമേരിക്കയിലെ ഒരു നഗരവുമായി കേരളത്തിലെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ആദ്യമായിട്ടാണ്  സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപിച്ചത്. 

 

                കൂപ്പർ സിറ്റി നഗരസഭയുടെ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂപ്പർ സിറ്റിയും ഭരണങ്ങാനം പഞ്ചായത്തും ഇടനിലക്കാരില്ലാതെ നേരിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഇരു സ്ഥാപനങ്ങൾക്കും സാമ്പത്തിക ബാധ്യതകളില്ലാതെയാവും പദ്ധതികൾ നടപ്പാക്കുക. ഇരുകൂട്ടർക്കും പ്രയോജനപ്രദമായ രീതിയിൽ അടിസ്ഥാന സൗകര്യം, മാലിന്യ സംസ്കരണം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരും. അന്താരാഷ്ട്ര വിദ്യാഭ്യാസം, സാംസ്കാരിക വിനിമയങ്ങൾ, ഓൺലൈൻ ഇടപാടുകൾ, മുഖാമുഖ മീറ്റിങ്ങുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തും.

                                                                                                                                                                 

                ഇരു സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഭരണങ്ങാനം സ്വദേശിയും അമേരിക്കയിലെ മിയാമിയിൽ താമസക്കാരനുമായ ശ്രീ ജോയി കുറ്റിയാനിയാണ്. കൂപ്പർ സിറ്റിയിലെ മുഴുവൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്ത ഈ ചടങ്ങിൽ എഞ്ചിനീയർ ബാബു വർഗ്ഗീസ്, ശ്രീ ഡേവിസ് മാത്യു  പുളിക്കൻ, ജിനോ കുര്യാക്കോസ്, ജോസ് വടപറമ്പിൽ,  സെബാസ്റ്റ്യൻ വയലിങ്കൽ,  ഡേവിസ് നടുത്തൊട്ടിയിൽ, സഞ്ജയ് നടുപറമ്പിൽ, ജിഷ കുര്യാക്കോസ്, അലിസ കുറ്റിയാനി തുടങ്ങിയവർ  പങ്കെടുത്തു.

 

 

           വൈവിധ്യങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ബന്ധം ഈ ധാരണാപത്രത്തിലൂടെ സാധ്യമാകുമെന്ന് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വിനോദ് ചെറിയാൻ വേരനാനി, ലിൻസി സണ്ണി, അനുമോൾ മാത്യു, പഞ്ചായത്തംഗം റെജി മാത്യു വടക്കേമേച്ചേരി, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.  

Author : Sreekutty

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...