അമേരിക്കയിലെ കേരളമായ സൗത്ത് ഫ്ലോറിഡയിൽ മലയാളികളുടെ ആവേശമായി കാൽ നൂറ്റാണ്ടു പിന്നിട്ട നവകേരളയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

പ്രസിഡന്റ് ആയി പ്രമുഖ റീയൽട്ടറും ഇൻഷുറൻസ് അഡ്ജസ്റ്ററും ആയ ശ്രീ. ഷിബു സ്കറിയ (പാർക്‌ലാൻഡ് ജോണി), വൈസ് പ്രസിഡന്റ് ശ്രീ. ഏലിയാസ് പനങ്ങായിൽ, സെക്രട്ടറിയായി ഹോട്ടൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ. സുശീൽ കുമാർ, ട്രെഷറർ ആയി ശ്രീ. കുരിയൻ വര്ഗീസ്, ജോയിന്റ് സെക്രട്ടറി ആയി കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീമതി ലക്ഷ്മി സൂരജ്, ജോയിന്റ് ട്രെഷറർ ആയി ഹോം റീമോഡലിംഗ്‌ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ. സൈമൺ പറത്താഴം, എന്നിവരും, എക്സ് പ്രസിഡന്റ് ശ്രീ. സജോ ജോസ്, കമ്മിറ്റി മെമ്പർമാരായി പ്രമുഖ കലാകാരൻ ശ്രീ കുര്യാക്കോസ് പൊടിമറ്റം, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ. സെബാസ്റ്റ്യൻ വയലിങ്കൽ, കായിക രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ. ജിൻസ് തോമസ്, ശ്രീ. രാജൻ ജോർജ്, സാമൂഹ്യ പ്രവർത്തകനായ ശ്രീ. മാത്യു പൂവൻ, ശ്രീ അഖിൽ നായർ, ഡിസ്ട്രിബൂഷൻ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ. ജോബി സെബാസ്റ്റ്യൻ, ബ്രോവാർഡ് കോളേജ് അധ്യാപകനായ ശ്രീ ലിജോ പണിക്കർ, സൗത്ത് ഫ്ലോറിഡയിലെ യൂത്ത്‌ ഐക്കൺ ആയി അറിയപ്പെടുന്ന ശ്രീ. മെൽക്കി ബൈജു, ദീർഘകാലമായി ചാരിറ്റി പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ. ദീപു സെബാസ്റ്റ്യൻ എന്നിങ്ങനെ സമൂ ഹത്തിന്റെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച നിരവധി പേരുടെ ഒരു ടീം ആണ് ഇത്തവണ നവകേരളയെ നയിക്കാനായി എത്തുന്നത്.

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...