മലയാളം പ്രചാരണത്തിന് ഫോമാ

ലോകമെങ്ങുമുള്ള മലയാളികളുടെ   ഐക്യത്തിന്റെ നെടുംതൂണായ മലയാള ഭാഷയുടെ പ്രചരണത്തിനായി ഫോമയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾക്ക് പുതിയ ഭരണസമിതി തുടക്കം കുറിച്ചു. 

 കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി അമേരിക്കയിൽ മലയാളം ക്ലാസുകൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. ജെ. മാത്യൂസ് അധ്യക്ഷനായി രൂപം കൊടുത്ത   മലയാള ഭാഷ- പഠന ഉപസമിതിയുടെ നേതൃത്വത്തിൽ വിപുലമായ കർമ്മ പരിപാടികളാണ്  പ്രസിഡണ്ട്  ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ഫോമാ  ഭരണസമിതി ആവിഷ്കരിച്ചിരിക്കുന്നത്. 

 പ്രശസ്ത കവിയിത്രിയും കഥാകാരിയും അറ്റ്ലാന്റാ മെട്രോ അസോസിയേഷൻ കമ്മിറ്റി മെമ്പറുമായ  ആയ ശ്രീമതി അമ്മു സഖറിയ,

 പെൻസിൽവാനിയ സർവകലാശാലയിൽ മുപ്പത്തിആറ്റ് വർഷമായി  മലയാളം ഭാഷ അധ്യാപകനായ  ഡോ.  ജെയിംസ്  കുറിച്ചി, 

ന്യൂയോർക്കിൽ കഴിഞ്ഞ പതിനഞ്ചു  വർഷമായി പ്രവർത്തിക്കുന്ന മലയാളം സ്കൂളിന്റെ പ്രിൻസിപ്പലായ എബ്രഹാം പുതുശേരിൽ,

 ഫോമാ ഷൈൻ  റീജിയന്റെ  സാംസ്കാരിക വിഭാഗം കോ- ഓർഡിനേറ്റർ ആയ ശ്രീമതി ഷീജ അജിത്,

 ഫ്ലോറിഡയിലെ ആദ്യ മലയാളി ജനറൽ കോൺട്രാക്ടറും മാധ്യമ പ്രവർത്തകനുമായ ശ്രീ സെബാസ്റ്റ്യൻ വയലിങ്കൽ, എന്നിവർ  അംഗങ്ങളായ ഈ ഉപസമിതിക്കു ഫോമാ നാഷണൽ കമ്മിറ്റി മെമ്പറായ ശ്രീ ഉണ്ണി തൊയക്കാട്ട് നേതൃത്വം നൽകുന്നു. 

മലയാളം പഠനം  നിലവിലില്ലാത്തയിടങ്ങളിൽ  അവ തുടങ്ങുന്നതിനും നിലവിലുള്ളവയെ ശക്തിപ്പെടുത്തുന്നതിനുമായി മേൽപറഞ്ഞ ഉപസമിതി കമ്മിറ്റി അംഗമായ ശ്രീ സെബാസ്റ്റ്യൻ വയലിങ്കൽ രചിച്ച ' LEARN MALAYALAM THROUGH ENGLISH’ എന്ന പുസ്‌തകം 

നവകേരള സൗത്ത് ഫ്ളോറിഡയുടെ വേദിയിൽ വച്ച് ഫോമാ ട്രെഷഷർ  ശ്രീ ബിജു തോണിക്കടവിൽ  നവകേരള സൗത്ത് ഫ്ലോറിഡ അസോസിയേഷൻ  പ്രസിഡണ്ട്  ശ്രീ ഷിബു സ്കറിയ പാലക്കത്തടത്തിനു  നൽകി  പ്രകാശനം ചെയ്തു. 

 ഫോമയുമായി ചേർന്ന്  അമേരിക്കയിലെ മലയാളികൾക്ക് ഈ പുസ്‌തകം സൗജന്യമായി ലഭ്യമാക്കാൻ നവകേരള സൗത്ത് ഫ്ലോറിഡ മുന്നിട്ടിറങ്ങുമെന്ന് നവകേരള പ്രസിഡന്റ് ശ്രീ ഷിബു സ്കറിയ പ്രഖ്യാപിച്ചു. 

ഈ പുസ്‌തകം സൗജന്യമായി ലഭിക്കാൻ +1 305 490 7799  എന്ന നമ്പറിൽ നിങ്ങളുടെ അഡ്രസ്സും ആവശ്യമായ കോപ്പികളുടെ എണ്ണവും വാട്സാപ്പ് ചെയ്യുക.   



Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...