സസ്കതച്ചുവനിൽ ജോലി സാദ്ധ്യതകൾ.

ഏതെങ്കിലും ഒരു കോഴ്സ്  പഠിക്കാൻ    സ്റ്റുഡൻറ്  വിസയിൽ  പോയി തുടർന്ന്  പെര്മനെന്റ് റെസിഡെൻസിയും കാനഡ സിറ്റിസൺഷിപ്പും കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന ഒരുപാടു പേർ  കേരളത്തിൽ നിന്ന് ദിനം പ്രതി എന്നോണം കാനഡയിൽ എത്തുന്നുണ്ട് .

എന്നാൽ വേണ്ടത്ര അറിവില്ലാത്ത കാരണവും ഏജൻസികൾ സ്റ്റുഡന്റ് ഫീസിന്റെ  20 ശതമാനം വരെ വരുന്ന കമ്മീഷനിൽ മാത്രം താല്പര്യമെടുത്തു ടോറോന്റോ പോലുള്ള  മുഖ്യ നഗരങ്ങളിലെ കോളേജുകളിൽ മാത്രം  അഡ്മിഷൻ നൽകുന്നു .

എന്നാൽ  സസ്കത് ചുവാൻ, ആൽബെർട്ട പോലുള്ള  പ്രൊവിൻസുകളിൽ ഓയിൽ നിക്ഷേപവും ഇന്ത്യൻസ് (എന്ന് വിളിക്കപ്പെടുന്ന പണ്ട് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്ന റെഡ് ഇന്ത്യൻസ്) എന്ന സമൂഹത്തിന്റെ  ചില സെറ്റിൽമെന്റ് കളും ഉള്ളതിനാൽ പലപ്പോഴും  ജോലിക്കു ആളെ കിട്ടാനില്ലാത്ത അവസ്‌ഥയാണ്‌.

മലയാളി ബംഗാളിൽ പോയി ജോലി അന്വേഷിക്കുന്നതുപോലെയാണ് ടോറോന്റോയിൽ പോയി ജോലി തേടുന്നത്.

ലോകമെങ്ങും നിന്ന് ആളുകൾ കൂട്ടത്തോടെ വന്നിറങ്ങുന്ന ടോറോന്റോയിൽ അതുകൊണ്ടു തന്നെ ജോലി തേടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ടോറോന്റോ യൂണിവേഴ്സിറ്റി പോലുള്ള  വളരെ നല്ല യൂണിവേഴ്സിറ്റികളും മറ്റും ഉള്ളതിനാൽ പഠിച്ചിറങ്ങുന്ന കുട്ടികളും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മൂവ് ചെയ്യുന്ന വളരെ എക്സ്പീരിയൻസ് ഉള്ള ആളുകളും ഒക്കെ ജോലി അന്വേഷിക്കുന്ന ഇടമാണ്  ടോറോന്റോ.

ബ്രാംപ്ടൺ തുടങ്ങിയ സ്ഥലങ്ങളിലെ ബേക്കറികളിൽ ബേക്കറിയിലെ യൂണിഫോം ധരിച്ചു് ചടുലയോടെ ജോലി ചെയ്യുന്ന മലയാളി പെൺകുട്ടികളെ കാണാം. പഠനവും ജോലിയുമൊക്കെയായി ക്ഷീണിതരാണെങ്കിലും അവരുടെ കണ്ണുകളിലെ പ്രത്യാശ നമുക്ക് പോലും ആവേശം നൽകും.

ആൽബെർട്ട, സസ്കറ്റുചുവാൻ പോലുള്ള സ്ഥലങ്ങളിലെ ഗവണ്മെന്റ് കോളേജുകൾ വളരെ നേരത്തെ തന്നെ വ്യവസ്ഥാപിതമായ രീതിയിൽ  അഡ്മിഷൻ പ്രോസസ്സ് പൂർത്തിയാക്കുന്നു. അവർ ഏജന്റ്മാർക്ക് കമ്മിഷൻ നൽകുകയോ കേരളം പോലുള്ള സ്ഥലങ്ങളിൽ പോയി റിക്രൂട്ട്മെന്റ് നടത്തുകയോ ചെയ്യാറില്ല. പക്ഷെ നിങ്ങൾക്കു അർഹത ഉണ്ടെങ്കിൽ പരിശ്രമിച്ചാൽ അവിടെ അഡ്മിഷൻ കിട്ടാൻ സാധ്യത ഉണ്ട്.

ഇവിടെയൊക്കെ അത്ര ചെറുതല്ലാത്ത മലയാളി കമ്മ്യൂണിറ്റികൾ ഉണ്ട്. പലരും വളരെ നല്ല ആളുകളും ഹെൽപ് ചെയ്യാൻ തയാറുള്ളവരുമാണ്.

  പക്ഷെ  നിങ്ങൾ അവരെ എങ്ങനെ ബന്ധപ്പെടും എന്നുള്ളതാണ് കാര്യം. അവിടെയുള്ള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് , ഇൻഡ്യൻ സ്റ്റോർ, മലയാളം സർവീസ് നടക്കുന്ന പള്ളികൾ മറ്റു ആരാധനാലയങ്ങൾ എന്നിവ വഴി നിങ്ങൾക്ക് അവരെയും അവർക്കു നിങ്ങളെയും ബന്ധപ്പെടാൻ പറ്റും.

  പത്രം  അവിടങ്ങളിൽ ബിസിനസ് ചെയ്യുന്നവരെയും സഹായിക്കാൻ മനസുള്ളവരെയും തുടർ ലക്കങ്ങളിൽ പരിചയപ്പെടുത്തുന്നു.

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...