സോന വീണ്ടും ജീവിതവെളിച്ചത്തിലേക്ക്

 

2019 മാർച്ച് പതിനൊന്നിനാണ് പെട്ടന്നുണ്ടായ ശ്വാസംമുട്ടിനെ തുടർന്ന് ഒക്കൽ സ്വദേശിയായ സോനയെ ത്യശ്ശൂരുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്.

അസുഖം എന്താണെന്ന് പോലും ഉറപ്പുവരുത്താതെ ഡോക്ടർ സോനയ്ക് നൽകിയത് അപസ്മാരത്തിന്റെ ഇൻജെക്ഷൻ ആയിരുന്നു . ഇതാണ് സോനയുടെ ജീവിതത്തിലെ ദുരന്തത്തിന് തുടക്കം കുറിച്ചത്. തനിക്ക് തിരിച്ചറിയാൻ പറ്റാതിരുന്ന ഈ രോഗത്തിന് ആ ഡോക്ടർ 4 ദിവസം തുടർച്ചയായി ഇതേ മരുന്ന് കൊടുത്തുകൊണ്ടിരുന്നു . ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ സോനയുടെ മുഖത്തും ശരീരത്തിലും കറുത്ത പാടുകൾ രൂപപ്പെട്ടു അവ വിണ്ടുകീറാനും തുടങ്ങി. തുടർന്ന് പനിയും വന്നു.

അവർ വീണ്ടും അതെ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തി. ഈ പ്രാവശ്യം അഞ്ചാം പനിയ്ക്കായിരുന്നു ഡോക്ടർ ചികിൽസിച്ചതു . തന്റെ മകൾക് അഞ്ചാം പനി അല്ലെന്നു വിശ്വസിച്ച 'അമ്മ ഡോക്ടറോട് സംശയം പ്രകടിപ്പിച്ചു. മകളുടെ ശരീരത്തിലെ പാടുകൾ അഞ്ചാം പനിയുടെ ലക്ഷണം അല്ലെന്നു 'അമ്മ പറഞ്ഞു.

സംശയം ശരിയാണെന്നു തോന്നിയ ഡോക്ടർ സോനയെ സ്കിൻ ഡോക്ടറെ കാണിക്കാൻ നിർദ്ദേശിച്ചു. ഡോക്ടറിന്റെ കൈ പിഴവ് അവർ തിരിച്ചറിഞ്ഞത് അപ്പോ ഴായിരുന്നു.

തെറ്റായ രോഗനിർണയത്തിന് ഫലമായി ഡോക്ടർ കുത്തിവച്ച ഇഞ്ചക്ഷന്റെ റിയാക്ഷന് ആയിരുന്നു സോനയുടെ ശരീരത്തിൽ വന്ന പാടുകൾ. കണ്ണിലെ കൃഷ്ണമണിയുടെ തൊലി വരെ പോയിരുന്നു. സ്ഥിരവരുമാനം പോലുമില്ലാത്ത സോനയുടെ രക്ഷിതാക്കളോട് ഇത്രേം ക്രൂരത കാട്ടിയ ഹോസ്പിറ്റൽ അധികൃതർ ഇവരോട് അമ്പതിനായിരം രൂപ കൂടി മേടിച്ചു.

ഇനിയും ഇതേ ഹോസ്പിറ്റൽ ചികിത്സ തുടർന്നാൽ മകളുടെ ജീവന് അപകടം ആണെന്ന് തിരിച്ചറിഞ്ഞു സോനയെ എടുത്തു അമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

അവിടെ വച്ചാണ് മകൾക്കു വന്ന അസുഖത്തെ പറ്റി അവർ തിരിച്ചറിഞ്ഞത് . ആദ്യം കുട്ടിയെ ബാധിച്ചത് ന്യൂമോണിയ ആയിരുന്നു. ശ്വാസകോശത്തിൽ കഫം അടിഞ്ഞു കൂടിയതിൽ തുടർന്നാണ് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത് എന്ന് ഡോക്ടർ പറഞ്ഞു.

സോനാമോൾക്കും കുടുംബത്തിനും ഉണ്ടായ ദുരവസ്ഥ പുറം ലോകം അറിഞ്ഞ പ്പോൾ അവരെ സഹായിക്കുന്നതിനായി സോഷ്യൽ മീഡിയയും രംഗത്തെത്തി.

തുടർന്ന് ഇതിൽ ഇടപെടുന്നതിനായ് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോക്ടർ മുഹമ്മദ് ആഷിലിനെ സർക്കാർ ചുമതലപ്പെടുത്തി. മെഡിക്കൽ കോളേജിലെ പരിചരണത്തിലൂടെ ന്യൂമോണിയയും ചർമ്മത്തിലുണ്ടായ പാടുകളും പൂർണമായി മാറി.

കണ്ണിനുണ്ടായ ക്ഷതം മാറ്റാനായി തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ ചികിത്സ തേടി. രണ്ടു തവണ കണ്ണിനു ശസ്ത്രക്രിയ ചെയ്തു.

കണ്ണിനു ബാധിച്ച അണുബാധയെ തുടർന്ന് മൂന്നാമത്തെ ശസ്ത്രക്രിയ പെട്ടന്ന് സാധ്യമല്ല. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപെട്ട് ചികിത്സ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ചികിത്സയുടെ ചിലവും സർക്കാർ തന്നെ ഏറ്റെടുത്തു.

എന്നാൽ അപൂർവ രോഗം എന്ന നിലയിൽ സർക്കാരിന്റെ പരിമിതികൾക്കും അപ്പുറം ചികിത്സ ചെലവ് വന്നാൽ അത് സോനയ്ക് ഈ അവസ്ഥ ഉണ്ടാക്കിയ പ്രൈവറ്റ് ഹോസ്പിറ്റൽ അധികൃതർ ഏറ്റെടുക്കണമെന്നും സർക്കാർ തീരുമാനിച്ചു. സോനാമോളുടെ വിഷയം ശ്രദ്ധയിൽ പെടുത്തിയ എല്ലാ സുമനസുകൾക്കും സർക്കാർ നന്ദി പറഞ്ഞു .

രോഗനിര്ണയത്തിൽ വരുന്ന പിഴവ് ഇതാദ്യമായല്ല കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഓരോ മരുന്നും മാറ്റി കൊടുക്കുമ്പോഴും ഡോക്ടർസ് ഓർക്കേണ്ടത് തിരിച്ചു കൊടുക്കാൻ പറ്റാത്ത ജീവനാണ് അവർക്കു മുന്നിൽ അവരെ വിശ്വസിച്ചു കിടക്കുന്നതു എന്നാണു. 6 വയസുള്ള കുട്ടിക്ക് സംഭവിച്ചത് നിസാരമുള്ള കാര്യമല്ല .

ഇങ്ങനെയുള്ള പിഴവുകൾ പാവപെട്ട കുടുംബത്തിൽ ബാധിക്കുമ്പോഴാണ് അവർ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സോനയുടെ ചികിത്സ പൂർണമായും മാറാൻ പത്രം.കോം ആശംസിക്കുന്നു.

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...