മോദി തരംഗം രണ്ടാംമൂഴത്തിലേക്കു , വെല്ലുവിളികളേറെ

മോഡി വീണ്ടും അധികാരത്തിലെത്തുമ്പോൾ പ്രവാസികളായ ഇന്ത്യക്കാർക്ക് നന്മയായിരുന്ന ഒരു ഭരണമായിരുന്നു ആദ്യത്തേ ടേമിലെ മോഡി ഭരണം. പ്രത്യേകിച്ചും തനിക്കു മുൻപുണ്ടായിരുന്ന മലയാളി മന്ത്രിയെക്കാൾ പ്രവാസി വിഷയങ്ങൾ വളരെ നന്നായി കാര്യങ്ങൾ ചെയ്ത സുഷമ സ്വരാജ് പോലുള്ള മന്ത്രിമാർ.
വീണ്ടും അധികാരത്തിൽ വരുന്ന മോദിക്ക് മുൻ ഗവണ്മെന്റുകൾ വോട്ട് ബാങ്ക് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടപ്പാക്കിയതോ നടപ്പാക്കാത്തതോ ആയ നിയമങ്ങൾ മാറ്റാനുള്ള ആർജ്ജവം ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
നടപ്പാക്കാൻ മടിച്ച ഒരു നിയമം ഏകീകൃത സിവിൽ കോഡ് ആണ്, ഒരു ജനാധിപത്യ രാജ്യത്തു എല്ലാ പൗരന്മാർക്കും ഒരേ നിയമം ആയിരിക്കണം.
അത് പോലെ തന്നെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മുൻഗവണ്മെന്റുകൾ കൊണ്ടുവന്ന ഒരു നിയമം ആണ് ഗോ വധ നിരോധനം.
ആരോരും നോക്കാനില്ലാതെ വളർത്തു മൃഗങ്ങൾ പൊതുസ്ഥലങ്ങളിൽ അലഞ്ഞു തിരിയുകയാണ്. അവ ക്രമാതീതമായി പെരുകി പരിതഃസ്ഥിതിക്ക്‌ കോട്ടമുണ്ടാക്കുകയാണ്. രാജ്യനന്മക്കായി ഉപയോഗിക്കേണ്ട പണം ഇവയുടെ സംരക്ഷണത്തിന്റെ പേര് പറഞ്ഞു പലരും കീശയിലാക്കുകയാണ്. ഇവക്കു മാത്രമല്ല മറ്റെല്ലാ മൃഗങ്ങൾക്കും മാന്യമായി ജീവിക്കാനും വേദനയില്ലാതെ, മറ്റു മൃഗങ്ങളുടെ മുന്പിലല്ലാതെ കൊല്ലപെടാനുള്ള അവകാശമുണ്ട്. എല്ലാ വികസിത രാജ്യങ്ങളിലും അതിനു നിയമമുണ്ട്. ഇന്ത്യയിലും അത് വരണം.
എടിഎം , ഡെബിറ്റ് കാർഡ്, ഓൺലൈൻ പേയ്മെന്റ് എന്നിവയുടെ ഫീസ് കുറച്ചു കൂടുതൽ ജനകീയമാക്കുന്നതിനോടൊപ്പം രണ്ടായിരം, ആയിരം, തുടർന്ന് അഞ്ഞൂറ് എന്നിങ്ങനെ നോട്ടുകൾ ബാങ്കിൽ വരുന്നത് പിടിച്ചു വച്ച് നൂറിന്റെ കെട്ടുകൾ റിലീസ് ചെയ്യണം.
ഇപ്പോൾ അഴിമതിക്കും കള്ളപ്പണമായിട്ടും ആണ് വലിയ നോട്ടുകൾ ഉപയോഗിക്കുന്നത്. ലോകസഭാ ഇലക്ഷൻ സമയത്തു പിടിച്ചെടുത്ത നോട്ടുകൾ കൂടിയ മൂല്ല്യമുള്ളതായിരുന്നു എന്നോർക്കണം.
അഴിമതിയുടെ പ്രധാന പ്രായോജകർ രാഷ്ട്രീയക്കാർ തന്നെയാണ്. അവർക്ക് എതിർപ്പുള്ള കാര്യങ്ങൾ ചെയ്യാൻ മോദിക്ക് ചങ്കൂറ്റമുണ്ടാവുമോ എന്നാണ് അറിയേണ്ടത്.
സർക്കാർ പണം സുതാര്യമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ നിയമിക്കപ്പെടുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നൽകുന്നതും അവസാനിപ്പിക്കണം.
ഉച്ചനീചത്വങ്ങളും അനീതിയും അവസാനിപ്പിക്കുന്നതും വികാസനോന്മുഖവുമായ ഒരു ഭരണം കാഴ്ച വക്കാൻ മോദിക്ക് കഴിയട്ടെ എന്ന് നമുക്കാശംസിക്കാം

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...