മലയാളികൾക്ക് മാത്രമായി ഒരു കട. നന്മ

സൗത്ത് ഇന്ത്യൻ, ഇന്ത്യൻ,ഏഷ്യൻ,എന്നിങ്ങനെയുള്ള വിശാലമായ ഉപഭോക്താക്കളെ തേടി പോകാതെ മലയാളികൾക്ക് മാത്രമായി ഒരു കട. അതാണ്  ഗ്രിഫിൻ റോഡിലുള്ള  നന്മ സ്റ്റോഴ്‌സ്.

മുൻപ് കൊച്ചുമോന്റെ കട എന്നറിയപ്പെട്ടിരുന്ന ഈ കട നവീകരിച്ചു ഏറ്റെടുത്തു  നടത്തുന്നത്  തൊടുപുഴ സ്വദേശിയായ ജിസ്മോൻ ജോയിയും തിരുവല്ല സ്വദേശിയായ രജി ജോസഫ് ഉം കോട്ടയം സ്വദേശിയായ നിക്സൺ ജോസഫ് ഉം ചേർന്നാണ്.

മറ്റുള്ള മലയാളികളെ സഹായിക്കുന്ന  മലയാളികളുടെ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്  തങ്ങൾ ഈ സംരഭത്തിന് മുൻകൈ എടുത്തതെന്ന്  അവർ പറഞ്ഞു.

മലയാളികളുടെ എല്ലാ പ്രിയപ്പെട്ട ബ്രാൻഡുകളും  ഇവിടെ കിട്ടും. പലതിനും  പട്ടേലിലേക്കാൾ  വിലക്കുറവാണ്.

 തങ്ങൾക്കു കിട്ടുന്ന സെയിൽസ് പ്രമോഷൻസ് അവർ  കസ്റ്റമേഴ്സിന് ഷെയർ ചെയ്യുകയാണ്.

നിരവധി കുട്ടികൾ ഡാൻസ് പഠിക്കുന്ന രസ്മി സുനിലിന്റെ ഡാൻസ് സ്കൂളിന് അടുത്തായിട്ടാണ് ഈ കട. എല്ലാറ്റിലുമുപരി സ്‌നേഹപൂർണമായ പെരുമാറ്റവും പരിചരണവും നന്മയെ വ്യത്യസ്‌തമാക്കുന്നു. നന്മ എന്ന് ഗൂഗിൾ മാപ്പിൽ ടൈപ്പ് ചെയ്താൽ ഗൂഗിൾ നിങ്ങളെ കൃത്യമായി ഈ കടയിൽ എത്തിക്കും.

Address 9750 Griffin Road, Cooper City Florida 33328.   Ph 954 252 0011

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...