വിൻസെന്റ് ഡി പോൾ ഭവനങ്ങൾ നിർമാണം പുരോഗമിക്കുന്നു.

പ്രളയത്തിൽ നഷ്ടം സംഭവിക്കുകയും എന്നാൽ മറ്റു വിധ സഹായങ്ങൾ ഒന്നും തന്നെ ലഭിക്കാതിരിക്കുകയും ചെയ്ത, അർഹതപ്പെട്ടവർക്ക് അതാതു സ്ഥലത്തെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുമായി ചേർന്ന് കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ പള്ളിയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റി നിർമിക്കുന്ന വീടുകളുടെയും മറ്റും നിർമാണം പുരോഗമിക്കുന്നു.


സൗത്ത് ഫ്ലോറിഡയിലെ സന്മനസ്സുള്ള മലയാളികളുടെ സഹകരണത്തോടെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉള്ള ഇരുപത്തിയൊന്ന് കുടുംബങ്ങൾക്കാണ് സഹായം നൽകാമെന്ന് ഏറ്റിരിക്കുന്നത്.


നിങ്ങൾ തരുന്ന പണം തീർച്ചയായും അര്ഹതപെട്ടവരുടെ അടുക്കൽ എത്തും, അവ നിശ്ചയിക്കപ്പെട്ട കാര്യത്തിന് തന്നെ ഉപയോഗിക്കും എന്നത് വിൻസെന്റ് ഡി പോൾ ഉറപ്പു വരുത്തും എന്നതാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയെ വ്യത്യസ്‌തമാക്കുന്നത്.


ഒരു വീടിനു നാലു ലക്ഷം രൂപ വരെയാണ് നൽകുന്നത് . ബാക്കി ആവശ്യമായി വരുന്ന പണം അതാതു ലോക്കൽ വിൻസെന്റ് ഡീ പോൾ സൊസൈറ്റി വഴി സമാഹരിക്കും.


നിലവിൽ പാലക്കാട്, കോഴിക്കോട് രൂപതകളിൽ പെട്ട രണ്ടു കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വച്ച് നൽകി കഴിഞ്ഞു. മാനന്തവാടി, കുട്ടനാട്, ഇടുക്കി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ഭാഗികമായി രണ്ടു ലക്ഷം രൂപ വച്ച് നൽകി, നിർമാണം പുരോഗമിക്കുന്നു.


ഇനിയും ഒരു അറുപതു ലക്ഷം രൂപ കൂടി വേണം ഏറ്റെടുത്ത കുടുംബങ്ങളെ സഹായിക്കാൻ.


കരുണാമയനായ ദൈവത്തിന്റെ കരങ്ങളായി തീരാനുള്ള ഈ അവസരം സൗത്ത് ഫ്ലോറിഡയിലെ നല്ലവരായ ജനങ്ങൾ വിട്ടുകളയില്ല എന്ന വിശ്വാസത്തിലാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഈ ദൗത്യം ഏറ്റെടുത്തത് എന്ന് പ്രസിഡന്റ് ശ്രീ മാത്യു വല്ലൂർ പറഞ്ഞു.

നിങ്ങളുടെ ഉദാരമായ സംഭാവനകൾ വിൻസെന്റ് ഡി പോൾ സൊസൈറ്റി എന്നപേരിൽ എഴുതി കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ പള്ളിയിലെ വിൻസെന്റ് ഡി പോൾ ചാരിറ്റി ബോക്സിൽ നിക്ഷേപിക്കൂ.

You can use this app too.

www.gofundme.com/vincentian-care-for-flood-victims 

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...