കണ്ണടകൾ നാട്ടിലെ വിലയ്ക്ക് അമേരിക്കയിൽ.

കോതമംഗലത്തെ ആദ്യത്തെ കണ്ണടകടയായ  പോപ്പുലർ ഓപ്ടിക്കൽസിന്റെയും  (പോലീസ് സ്റ്റേഷന് സമീപം)   ഹൈറേഞ്ച് ജംഗ്ഷനിലെ റോസ് ഓപ്ടിക്കൽസിന്റെയും ഉടമയായ സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സ് നിവാസിയായ ശ്രീ ജോസഫ്  പാനികുളങ്ങരയാണ് ഇത് സാധ്യമാക്കുന്നത്. 

തനിക്കു സ്വന്തമായി ഫിറ്റിങ് ഷോപ് ഉള്ളതിനാലാണ്  കുറഞ്ഞ വിലക്ക് കൊടുക്കാനാവുന്നതെന്നു കണ്ണാടി ജോസ് എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന ശ്രീ ജോസഫ് പറഞ്ഞു.

ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലിൽ  കൊച്ചി നെടുമ്പാശേരി എയർപോർട്ടിനു  സമീപമുള്ള പാനികുളങ്ങര വീട്ടിൽ നിന്ന് കോതമംഗലത്തിനു വണ്ടി കയറി ചെന്ന് അവിടെ ആദ്യത്തെ കണ്ണാടികട സ്ഥാപിക്കുമ്പോൾ ശ്രീ ജോസഫ് ഇരുപതുകളിലേക്കു കാലെടുത്തു വച്ചിട്ടേയുണ്ടായിരുന്നുള്ളൂ.

തുടർന്ന് 1991- ൽ തന്റെ പ്രിയതമ റോസിലിയുടെ  പേരിൽ റോസ് ഓപ്ടിക്കൽസ്  ഹൈറേഞ്ച് ജംഗ്ഷനിൽ  തുടങ്ങി. 

ഇന്ന് ഇരുപത്തി രണ്ടു കണ്ണാടികടകൾ ഉള്ള കോതമംഗലത്തെ ഏറ്റവും ജനപ്രീതിയുള്ള കണ്ണാടികടകൾ ഇപ്പോഴും ഇവ രണ്ടുമാണ്.  കണ്ണ് പരിശോധിച്ച് മണിക്കൂറുകൾക്കകം എല്ലാത്തരം ഗ്ലാസുകളും കസ്റ്റമറുടെ ഇഷ്ടപെട്ട ബ്രാൻഡ് ഫ്രെയിമിൽ ഫിറ്റ് ചെയ്തു തരാൻ ഈ കടകൾക്കു കഴിയും. 

ലോക പ്രശസ്ത ബ്രാൻഡുകളായ    Ray-Ban, Oakley,Michael Kors, Coach, Prada, Versace, Tiffany, Armani, Brooks Brothers, Bulgari, Burberry, Dolce & Gabbana,  Gucci, Persol, Polo Ralph, Vogue  തുടങ്ങിയവയുടെ ഏതാണ്ട്  എല്ലാ മോഡൽ ഫ്രെയിമുകളും Essilor, Varilux, Kodak, Swiss,Rpden, Stock, Seiko, Azahi-lite, Nova (Crizal UV, Blue-cut, Night Vision, Polarized, Transitions) തുടങ്ങിയ എല്ലാ വിധ ലെൻസുകളും കൂടാതെ Bausch & Lomb, Johnson& Johnson, Colour C.L എന്നിങ്ങനെയുള്ള കോൺടാക്ട് ലെൻസുകളും ഈ കടകളിൽ നിന്നും കുറഞ്ഞ വിലക്ക് തിരഞ്ഞെടുക്കാം.

അമേരിക്കയിൽ എവിടെയും  ഇൻഷുറൻസ് കോ-പേയ്മെന്റ് തുകയേക്കാൾ വിലകുറച്ചു നിങ്ങൾക്കു ഇഷ്ടപെട്ട കണ്ണാടികൾ ഒന്ന് രണ്ടു ആഴ്ചകൾക്കുള്ളിൽ എത്തിക്കാൻ ശ്രീ  ജോസിന് സാധിക്കും. 

ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക്‌  ജോസിന്റെ ഈ സേവനം വലിയൊരു ആശ്വാസമാണ്.

നിങ്ങളുടെ പ്രെസ്ക്രിപ്ഷൻ വാട്സാപ്പിൽ  അയച്ചുകൊടുത്താൽ നിങ്ങൾക്ക് ഈ സർവീസ് മുഖേന വീട്ടിലിരുന്നു കണ്ണാടി വാങ്ങാം.

സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ ജോസഫ് പാനികുളങ്ങര 2007-ൽ നവകേരളയുടെ പ്രസിഡന്റ് ആയിരുന്നു. മുൻ ഹൈസ്കൂൾ ടീച്ചർ കൂടിയായ ശ്രീമതി റോസിലിൻ പാനികുളങ്ങര ആറു വർഷം കോറൽ സ്പ്രിങ്സ് ആരോഗ്യ മാതാ പള്ളിയിലെ CCD കോ ഓർഡിനേറ്റർ ആയിരുന്നു. ഇപ്പോൾ പാരിഷ് കൌൺസിൽ മെമ്പറാണ്.

ജോസഫ് റോസിലി ദമ്പതികൾ രണ്ടു പേരും USPS -ൽ ജോലി ചെയ്യുന്നു. ഇവരുടെ മകൾ ഡോണ റോസ് മെഡിസിൻ കഴിഞ്ഞു റെസിഡൻസി ചെയ്യുന്നു.  മകൻ ഷോൺ ജോസഫ് CPA ന്യൂയോർക്കിലാണ്. 

നിങളുടെ നിലവിലുള്ള പ്രെസ്ക്രിപ്ഷൻ +1 954 600 9595 ലേക്ക് വാട്സ് ആപ്പ് ചെയ്യൂ. നിങ്ങളുടെ നേട്ടം അനുഭവിച്ചറിയൂ...

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...