ഫ്ലിപ്പിംഗ് നാൾ വഴികൾ

ഫ്ലിപ്പിംഗ് നാൾ വഴികൾ

 

    പണം കണ്ടെത്തിക്കഴിഞ്ഞാൽ ഫ്ലിപ്പിങിന് പറ്റിയ ഒരു വീട് കണ്ടെത്തുക എന്നതാണ് അടുത്ത പടി. അതും കുറഞ്ഞ വിലയ്ക്ക്, നല്ല സ്ഥലത്ത്,നല്ല വിലയ്ക്ക് വിറ്റു പോകുന്ന, എന്തെങ്കിലുമൊക്കെ പണിയുള്ള ഒരു വീട് കണ്ടെത്തണം. ഇങ്ങനെ പണിയുള്ള വീടുകൾ മിക്കവാറും വിൽക്കുന്നത് ബാങ്കിൽ നിന്നോ ലേലത്തിലൂടെയോ  അതുമല്ലെങ്കിൽ ഹോൾ സെയ് ലേഴ്‌സിൽ നിന്നോ ഒക്കെ ആയിരിക്കും.

ഇത് വാങ്ങാനുള്ള പണം, സ്വന്തം സേവിങ്‌സിൽ നിന്നോ, ഒരു പേർസണൽ ലോണോ ലൈൻ ഓഫ് ക്രെഡിറ്റോ മുഖേനയോ  നമ്മൾ തന്നെ കണ്ടെത്തേണ്ടതുണ്ട്.

 

       ഫ്ലിപ്പിങിനായി ഒരു വീട് തെരഞ്ഞെടുക്കുമ്പോൾ, ആ വീട് എന്ത് വിലയ്ക്ക് വിറ്റു പോകും എന്നുള്ളതാണ് നമ്മൾ ആദ്യം തിരക്കേണ്ടത് . അവിടുത്തെ നിലവിലുള്ള അതേ ടൈപ്പിലുള്ള വീടിനു ഏകദേശം എന്ത് വില വരും എന്നറിയണം.

അതായത് 3 ബെഡ്‌റൂം 2 ബാത്ത് റൂം വീടിന് എന്ത് വില കിട്ടും എന്ന് താരതമ്യ പഠനം ചെയ്താൽ, അത്തരത്തിലുള്ള ഒരു വീട് എന്ത് വിലക്ക് വിൽക്കാം എന്ന് നമുക്കൊരു ധാരണ കിട്ടും.

എം.എൽ.എസ്,സില്ലോ തുടങ്ങിയ നിരവധി മാർഗ്ഗങ്ങളിലൂടെ നമുക്കത് കണ്ടെത്താൻ പറ്റും.

എം.എൽ.എസ് ലൂടെ കഴിഞ്ഞ 150 ദിവസങ്ങൾക്കുള്ളിൽ വിറ്റ് പോയ വീടുകളുടെ വില കൃത്യമായി കണ്ടെത്താൻ സാധിക്കും. ഈ പ്രദേശത്തു പ്രവർത്തിക്കുന്ന വിശ്വസ്‌തനായ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന് നിങ്ങളെ സഹായിക്കാൻ കഴിയും.

 

         അടുത്തതായിട്ട് നമ്മൾ അറിയേണ്ടത് വീടിന് എത്ര തുകയുടെ  മെയിന്റനൻസ് വേണ്ടി വരും, വാങ്ങേണ്ടി വരുന്ന ഹോം അപ്ലൈൻസസിന്റെ കണക്ക് എന്നിവയാണ്. വീടിനകത്തു കയറി നോക്കിയാൽ മതി കൃത്യമായ വിവരം കിട്ടും.വീടിനു പുറത്തു നിന്നാലും നമുക്ക് ഏകദേശം എത്ര പണി വരും എന്നറിയാൻ സാധിക്കും. ഉദാഹരണമായിട്ട് വീടിന്റെ മേൽക്കൂര പുതുക്കുന്നതിന് ഏകദേശം എന്ത് ചെലവ് വരും എന്നത് കണ്ടാൽ നമുക്ക് അറിയാം. അല്ലെങ്കിൽ ആ വീടിന്റെ രേഖകൾ ഓൺലൈനിൽ പരിശോധിച്ചാൽ, എന്നാണ് അവസാനമായിട്ട് മേൽക്കൂര മെയിന്റനൻസ് ചെയ്യുന്നതിന് പെർമിറ്റ് എടുത്തിട്ടുള്ളത് എന്നറിയാൻ കഴിയും.

 

         പിന്നീട് പരിശോധിക്കേണ്ടത്, ഇതിലുള്ള കൂട്ടിച്ചേർക്കലുകളും മറ്റു അനുബന്ധമായിട്ടുള്ള പണികളും നിയമാനുസൃതമായാണോ ചെയ്തിട്ടുള്ളത് എന്നതാണ്. ഇതിന്റെ സിറ്റിയിലുള്ള പെർമിറ്റ് ലിസ്റ്റ് പരിശോധിച്ചാൽ കൃത്യമായ രേഖകളും മറ്റും ലഭ്യമാണ്. കൂടുതലായിട്ട് ബാത്ത്റൂമും മറ്റു കാര്യങ്ങളും നിയമപരമായിട്ട് ചെയ്തിട്ടുണ്ടോ എന്നും അറിയാൻ സാധിക്കും. ഈ രേഖകൾ ഓൺലൈൻ ആയും നമുക്ക് ലഭിക്കും.

 

         ഇങ്ങനെയുള്ള വീടുകൾ കണ്ടെത്തി കഴിഞ്ഞാൽ, പിന്നീട് ഉള്ളത് വീടിനകത്ത് നമുക്ക് പ്രവേശനം ഉണ്ടെങ്കിൽ,  എന്തൊക്കെ മാറ്റം വരുത്തേണ്ടതുണ്ട് എന്ന്, കയറി നോക്കിയാൽ നമുക്ക് അറിയാൻ പറ്റും. പൊതുവെ ബാത്ത് റൂം,അടുക്കള, ഫ്ളോറിങ്  ഒക്കെ മാറിയാൽ വീടിന്റെ വിലയിൽ സാരമായ വ്യത്യാസം വരും.  ഇതൊക്കെ ചെയ്യണോ അതോ നല്ലവണ്ണം വൃത്തിയാക്കി പുതിയ പെയിന്റ് അടിച്ചു വിറ്റാൽ മതിയോ എന്ന് തീരുമാനിക്കണം. കിട്ടാവുന്നതിൽ കൂടിയ വിലക്ക് എത്രയും പെട്ടന്ന് മാർക്കറ്റിൽ വിറ്റുപോവുക എന്നതാണ് ലക്‌ഷ്യം.

        

         ബെഡ് റൂമിന്റെ ഫ്ളോറിങ് സാധാരണയായിട്ട് ലാമിനേറ്റ് ഫ്ളോറിങ് ആണ്. ഹാളിന്റെ ഫ്ലോർ ടൈൽ ഫ്ളോറിങ് ആണ്, അതുപോലെ കിച്ചൻ കാബിൻ ടോപ് ഗ്രാനൈറ്റ് ആണ് പ്രിഫർ ചെയ്യുന്നത്, അപ്ലൈൻസസ് സ്റ്റീൽ ആണ് ആളുകൾ ഇഷ്ടപ്പെടുന്നത്. പിന്നെ എ.സി, വാട്ടർ ഹീറ്റർ, തുടങ്ങിയവയുടെ പഴക്കം, അതിൽ എത്രയെണ്ണം മാറേണ്ടിവരും  എന്നുള്ളവയെല്ലാം വീടിനകത്തു നടത്തുന്ന പരിശോധനയിലൂടെ വ്യക്തമാകും.

 

          അകലെയുള്ളവർക്കു വീട് പരിശോധന നടത്തുവാനും എസ്റ്റിമേറ്റ് എടുക്കുവാനും ഇക്കാര്യങ്ങളിൽ പരിചയമുള്ള റിയൽ എസ്റ്റേറ്റ് ബോക്കർമാരുടെ  അല്ലെങ്കിൽ ഒരു വിദഗ്ദ്ധനായ ഹോം ഇൻപെക്ടറുടെ സഹായം തേടാവുന്നതാണ്.

           സിറ്റിയുടെയോ മറ്റോ ലീൻ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. റിയൽ എസ്റ്റേറ്റ്  ബ്രോക്കർക്കു പരിചയമുള്ള ടൈറ്റിൽ കമ്പനികൾ സാധാരണയായി ഇത്തരം കാര്യങ്ങൾ  വലിയ ചിലവില്ലാതെ ചെയ്തു കൊടുക്കാറുണ്ട്.

 

            ഫ്ലിപ്പിങ്ങിന്റെ ഒരു മാത്തമാറ്റിക്സ് എങ്ങനെയെന്ന് വച്ചാൽ, അമ്പതിനായിരത്തിൽ താഴെ തുക മെയിന്റനൻസിനായി ചിലവാക്കിയാൽ ഒരു ലക്ഷത്തിലേറെ വില കൂട്ടി നമുക്ക് വിൽക്കാൻ പറ്റണം. അങ്ങിനെയാണ് ഇതിന്റെ ഒരു കണക്ക്.

 

           വീട്ടുകാർക്ക് പണിയാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടോ ജോലി നഷ്ടപ്പെട്ട അവസ്ഥയിലോ മെയിന്റനൻസ് ചെയ്യാത്ത നിലയിൽ അവർ വീടുകൾ വിൽക്കാൻ  സാധ്യത ഉണ്ട്, അങ്ങനെയുള്ള സാഹചര്യത്തിൽ എല്ലാ സിസ്റ്റങ്ങളും പ്രവർത്തനയോഗ്യമാണെങ്കിൽ നമുക്ക് ഭവന വായ്പ എടുത്തു തന്നെ വീട് വാങ്ങാം. അതിനു ശേഷം കുറച്ചു പണം മുടക്കി കഴിഞ്ഞാൽ, പതിനായിരമോ ഇരുപതിനായിരമോ ഡോളർ മുടക്കി കഴിഞ്ഞാൽ അറുപതിനായിരമോ എഴുപതിനായിരമോ ഡോളർ കൂടുതൽ വിലയ്ക്ക് നമുക്ക് വിൽക്കാൻ കഴിയും.

 

           ഷെയർ മാർക്കറ്റ് തുടങ്ങിയ മേഖലകളിലുള്ള ഇൻവെസ്റ്റ്മെൻറ്സിനെ  അപേക്ഷിച്ചു, പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സമ്പത്ത്‌ കാണുവാനും അനുഭവിക്കുവാനും, വിൽക്കുമ്പോഴുള്ള ലാഭം ആസ്വദിക്കുവാനും കഴിയും. പലപ്പോഴും ഷെയർ വിൽക്കുമ്പോൾ കൊടുക്കുന്ന ടാക്സിനെക്കാളും വളരെ കുറഞ്ഞ നിരക്കിലുള്ള ടാക്സ് മാത്രം വീട് വിൽക്കുമ്പോൾ കൊടുത്താൽ മതിയാകുന്നതാണ്.

 

            വീട് വാങ്ങി മറിച്ചു കൊടുക്കുമ്പോൾ ഉള്ള ഒന്ന് രണ്ടു കാര്യങ്ങൾ കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്.

 

           ഇന്ന് രണ്ടു ലക്ഷം ഡോളറിന് വാങ്ങിയ വീട്, മുപ്പത് - നാൽപ്പത് ദിവസങ്ങൾക്കു ശേഷം മൂന്നു ലക്ഷം ഡോളറിന് വിൽക്കുമ്പോൾ അതു  വാങ്ങുന്ന ആളിന് ബാങ്കിന്റെ അപ്രെയ്‌സൽ ലഭ്യമാവുക എന്നൊരു കടമ്പയുണ്ട്. ഏതെങ്കിലും ഒരു ജനറൽ കോൺട്രാക്ടർ ആണ് പണിതത് എങ്കിൽ അവരുടെ ഇൻവോയ്‌സ്‌, മെയിന്റനൻസ് ചെയ്തു എന്നതിന്റെ രേഖയായിട്ട് ഹാജരാക്കാവുന്നതും, സാധാരണയായി അപ്രൈസൽമാർ ഇത്  കണക്കിലെടുത്ത് അത് മൂലമുണ്ടായ മൂല്യവർദ്ധന രേഖപ്പെടുത്തി ഫുൾ  അപ്രെയ്‌സൽ നൽകുന്നതുമാണ്.

 ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടങ്കിൽ  Sebastian Vayalinkal       +1 305 490 7799  ലേക്ക് നിങ്ങളുടെ പേരും ഇ മെയിലും അയച്ചാൽ  ഫ്ലോറിഡയിൽ  ഫ്ലിപ്പ് ചെയ്ത പ്രോപ്പർട്ടികളുടെ ലാഭ വിവര കണക്കുകൾ അയച്ചു തരാം.

Author : Sreekutty

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...