ഡെയിലി ഡിലൈറ്റ് കേരള രുചികളുടെ രാജാവ്

ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയിൽ ഏറ്റവും പേരുകേട്ട കേരള റെഡിമേഡ് ബ്രാൻഡ് ഏതെന്നു ചോദിച്ചാൽ എല്ലായിടത്തും ഒറ്റ ഉത്തരമേ കിട്ടൂ .. അതാണ് പല അടുത്ത് നാരിയങ്ങാനം എന്ന സ്ഥലത്തു 300 ഓളം പാവപെട്ട തദ്ദേശവാസികൾക്കു ജോലി നൽകുന്ന പാറയിൽ എക്സ് പോർട്സ് നിർമിക്കുന്ന ഡെയിലി ഡിലൈറ്റ് ബ്രാൻഡ്.

1993 ഇൽ ആണ് പി.ജെ മാത്യു നേതൃത്വം നൽകിയ പറയിൽ ഗ്രൂപ്പ് സുഗന്ധദ്രവ്യങ്ങളുടെയും മസാലകളുടെയും അമേരിക്കയിലേക്കുള്ള കയറ്റിമതിയിലൂടെ ഭക്ഷ്യ രംഗത്തേയ്ക് കടന്നു വരുന്നതും  ലോകം അറിയപ്പെടുന്ന വ്യവസായി ആയി മാറുന്നതും.

ഈ നേട്ടങ്ങൾക്കു തുടക്കം കുറിച്ചത് ഒരു പാരമ്പര്യ കൃഷിക്കാരൻ എന്ന നിലയിൽ ആയിരുന്നു. പിന്നീട് റബ്ബർ വ്യവസായത്തിലും ഹോസ്പിറ്റാലിറ്റി മേഖലകളിലും അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു.

ഇന്റർനാഷണൽ മാർക്കറ്റിൽ അദ്ദേഹം തന്റെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നത്  ഒരു വെല്ലുവിളിയോട് കൂടിയാണ്. ഗുണമേന്മയുള്ള ബ്രെഡും പൊറോട്ടയും ഇന്റർനാഷണൽ മാർക്കറ്റിൽ ഇറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വിശ്വാസ്യതയും ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുന്നതിലൂടെയും  കൂടുതൽ ഉപഭോക്താക്കൾ ഡെയിലി ഡിലൈറ്റിനെ തേടി എത്തി. ഇതിനെ വിജയത്തിന്റെ ചവിട്ടു പടിയായിട്ടാണ് അദ്ദേഹം കണ്ടത്.തുടർന്ന് കൂടുതൽ ഉത്പന്നങ്ങൾ ഭക്ഷ്യ വിതരണ ശൃംഖലയിൽ  ചേർക്കുകയും ചെയ്തു. കേരളത്തിലെ നാരിയങ്ങാനം എന്ന ഗ്രാമത്തിൽ ആണ് പാകം ചെയ്ത ഭക്ഷണങ്ങൾ ഡെയ്‌ലി ഡിലൈറ് എന്ന ബ്രാൻഡിന് കീഴിൽ കയറ്റുമതി ചെയ്യുന്നത്.

ഡെയ്‌ലി ഡിലൈറ് ഉത്പന്നങ്ങളുടെ രുചി ഉപഭോക്താവിന്റെ നാവിൽ നിന്ന് അങ്ങനെ പെട്ടന്നൊന്നും വിട്ടുപോകില്ല. കാരണം അമ്മയുടെ കൈപുണ്ണ്യമെറിയുള്ള രുചിയോട് കൂടിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ആണ് പാരമ്പര്യ പാചകരീതിയിലൂടെ  ഡെയിലി ഡിലൈറ് ഉപഭോക്താവിന്റെ തീൻ മേശയിൽ വിളമ്പുന്നത്.

HACCP , GMP , FDA , ISO 9001 - 2000 തുടങ്ങിയസെർട്ടിഫിക്കേഷൻസ് ഡിലൈറ്റിന്റെ വിശ്വാസ്യതയും  ഗുണമേന്മയെയും ഉറപ്പുവരുത്തുന്നു . ഇത്രയൊക്കെ മതി ഇന്ന് ഏതൊരാൾക്കും കണ്ണും പൂട്ടി വിശ്വാസ്യതയോടെ പുട്ടടിക്കാൻ.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കു കൂടുതൽ ദേശാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങൾ കൊണ്ടുവരാൻ  പാകം ചെയ്ത ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും, വൈവിധ്യമാർന്ന ആഹാരവും ഉത്പന്നങ്ങളുടെ ശൃംഖലയിൽ ഉൾകൊള്ളിച്ചു വികസിപ്പിച്ചു.

Mr. മാത്യുവിന്ശേഷം അദ്ദേഹത്തിന്റെ  ലക്ഷ്യങ്ങളും ഉത്തരവാദിത്വങ്ങളും മക്കൾ ആണ് ഇപ്പോ ഏറ്റെടുത്തു നടത്തുന്നത്. കമ്പനിയുടെ ഡിറക്ടർസ്സ് സ്ഥാനം വഹിക്കുന്നത് Mr. ജോസഫ് പറയിൽ Mr. ഫിലിപ്പ് പറയിൽ, Mr. മാത്യു പറയിൽ എന്നിവരാനാണ്.

ഡെയ്‌ലി ഡിലൈറ്റിന്റെ ഉത്പന്നങ്ങൾ

  • Snacks
  • frozen bread and specialty
  • Curries
  • Biriyani
  • Desserts
  • combination platter
  • fresh frozen vegetables

കമ്പനിയുടെ ഡിസ്ട്രിബ്യുട്ടർസ്   

  • Delight Foods Inc , USA
  • Delight Foods (UK) Limited, UK
  • DF Delight Foods Europe GmbH , Germany
  • Resmi International, Australia
  • Daily Delight Ireland Limited, Ireland
Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...