അനുദിന പ്രാർത്ഥനയിലൂടെ മലയാളം പഠിക്കൂ ..

മറുനാട്ടിലുള്ള ഓരോ മലയാളിയുടെയും ആശങ്കയാണ് അവരുടെ മക്കൾ സ്വന്തം സംസ്കാരവും വിശ്വാസങ്ങളും ത്യജിക്കുമോ എന്നുളളത്.

മലയാളം സ്കൂളിൽ പഠിക്കാത്ത മക്കൾക്ക് മലയാളം കുടുംബ പ്രാത്ഥനയിലോ പള്ളിയിലെ മലയാളം തിരുകർമ്മങ്ങളിലോ അർത്ഥമറിഞ്ഞു വിശ്വാസപൂർവ്വം പങ്കെടുക്കാനാവുന്നില്ല എന്നതൊരു സത്യമാണ്. എന്തിന് മലയാളം സിനിമ പോലും അവർക്കു ശരിക്കും ആസ്വദിക്കാൻ കഴിയുന്നില്ല. പതിയെ പതിയെ അവർ ജീവിക്കുന്ന നാട്ടിലെ സംസ്കാരവും രീതികളുമായി ഒത്തുചേർന്നു പോകുന്നു.

എന്നാൽ അവർക്കു മലയാളം ഏതെങ്കിലും രീതിയിൽ പഠിക്കാൻ സാഹചര്യം ലഭിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.
ഇതിനൊരു പരിഹാരമായി ഒരു പുസ്കകം പത്രം. കോം പ്രസിദ്ധീകരിക്കുന്നു.


അനുദിന പ്രാർത്ഥനയിലൂടെ മലയാളം പഠിക്കൂ ..


ആദ്യാക്ഷരങ്ങൾ ഇംഗ്ലീഷിൽ പഠിക്കുന്ന കുട്ടികളെ അനായാസം മലയാളം പഠിപ്പിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. അതും ദിവസേനയുള്ള കുടുംബ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് അവർ പോലും അറിയാതെ.

ആദ്യത്തെ പന്ത്രണ്ടു അദ്ധ്യായങ്ങളിലായി മലയാള ഭാഷയുടെ അക്ഷരങ്ങൾ മുതലുള്ള അടിസ്ഥാനകാര്യങ്ങൾ ലളിതമായി പഠിപ്പിക്കുന്നു.
ഉദാഹരണമായി റ എന്ന അക്ഷരം Raccoon എന്ന വാക്കിലൂടെ പഠിപ്പിക്കുന്നു.

തുടർന്ന് കുരിശടയാളം മുതൽ കുരിശിന്റെ വഴി വരെ 29 പ്രാർത്ഥനകൾ, മലയാളത്തിലും തൊട്ടു താഴെ മങ്ങിയ ചെറിയ അക്ഷരങ്ങളിൽ മംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ദിവസേന ഈ അക്ഷരങ്ങളും അവയുടെ ഉച്ചാരണവും കാണുന്ന കുട്ടികളുടെ ഉപബോധമനസിൽ മലയാളം അക്ഷരങ്ങളും അവയുടെ ഉച്ചാരണവും അവരറിയാതെ കയറിപ്പറ്റുന്നു.
കൂടാതെ പ്രാർത്ഥനയിലുള്ള മലയാളം വാക്കുകളുടെ അർഥം ഇംഗ്ലീഷിൽ അതാത് പേജിൽ തന്നെ കൊടുത്തിരിക്കുന്നതിനാൽ അർഥം മനസിലാക്കി പ്രാർത്ഥിക്കാൻ കഴിയുന്നു.

നിരവധി ചിത്രങ്ങളും മറ്റും കൊണ്ട് വര്ണാഭമാക്കിയ ഈ പുസ്‌തകം കുട്ടികൾ തീർച്ചയായും ഇഷ്ടപെടും.

തങ്ങളുടെ മുത്തശ്ശിയോടൊപ്പം പ്രാർത്ഥിച്ചു അവയുടെ അർഥം മനസിലാക്കാനും അതിലൂടെ വിശ്വാസത്തിലും സ്നേഹത്തിലും അവർ വളരാനും ഈ പുസ്തകം കുടുംബങ്ങളെ സഹായിക്കും.

വരും തലമുറകളെ സ്വന്തം വിശ്വാസത്തിലും സംസ്കാരത്തിലും വളർത്താൻ സ്വന്തമാക്കൂ 'അനുദിന പ്രാർത്ഥനയിലൂടെ മലയാളം പഠിക്കൂ' എന്ന പുസ്‌തകം.

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഈ പുസ്‌തകം ലോകത്തെവിടെയും നിങ്ങളുടെ സ്നേഹ സന്ദേശത്തിലൂടെ ലഭ്യമാക്കുവാൻ അഡ്രസ് വാട്സ്ആപ്പ്/ടെക്സ്റ്റ് ചെയ്യൂ +91 92071 68845 ( Patram India No)  അല്ലെങ്കിൽ ഇമെയിൽ അയക്കൂ [email protected]

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...