യേശുവിനോടൊപ്പം സഭയെ നമ്മുക്ക് കരുതലോടെ സംരക്ഷിക്കാം

 

2013 ഏപ്രിൽ മുപ്പതാം തീയതി പരിശുദ്ധ മാർപാപ്പ , നടപടി  14 : 19 - 28 , യോഹന്നാൻ  14 : 27 - 31 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

 

                       സഭ ലൗകികമാകുമ്പോൾ അത് ബലഹീനമായ സഭയായി അധഃപതിക്കുന്നു . പ്രാർത്ഥനയിലാണ്, ക്രിസ്തുവിന്റെ രക്ഷാകര പ്രവർത്തനവുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണ് , നാം സുരക്ഷിതത്വത്തിന്റെ വഴി കണ്ടെത്തുന്നത് . പ്രായത്തിൽ മുതിർന്നവരെയും രോഗികളെയും കുട്ടികളേയും യുവാക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് സമ്പൂർണ്ണ സഭ രൂപപ്പെടേണ്ടതുണ്ട് . 

 

                    വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ , പ്രത്യാശ അന്യം നിന്ന് പോകാതിരിക്കാൻ , കർത്താവു നമ്മെ ശക്തരാക്കട്ടെ . നമുക്ക് സഭയെ സംരക്ഷിക്കാം . നമ്മുക്ക് സഭയെ കരുതലോടെ സൂക്ഷിക്കാം . നമ്മുടെ പ്രവർത്തനം കൊണ്ടു നാം ഇത് ചെയ്യണം എന്നാൽ , ഏറ്റവും പ്രധാനമായി , കർത്താവുതന്നെയാണ് ഇത് ചെയ്യേണ്ടത് : 

 

ദുഷ്ടനെ നേരിട്ടെതിർത്തു അവനെ തോല്പിക്കാൻ കർത്താവിനു മാത്രമേ കഴിയൂ. “ ലോകത്തിന്റെ അധികാരി വരുന്നു . എങ്കിലും എനിക്കെതിരെ ഒന്നും ചെയ്യാൻ അവനു കഴിയില്ല” ലോകത്തിന്റെ അധികാരി സഭയുടെ നിയന്ത്രണം ഏറ്റെടുക്കാതിരിക്കണമെങ്കിൽ ലോകത്തിന്റെ അധികാരിയെ കീഴടക്കാൻ കെല്പ്പുള്ളവന്  നാം സഭയെ ഏൽപ്പിക്കണം . ഇവിടെ ഒരു ചോദ്യമുദിക്കുന്നു : നാം സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു . എന്നാൽ , സമ്പൂർണ്ണ സഭയ്ക്കുവേണ്ടി നാം പ്രാർത്ഥിക്കുന്നുണ്ടോ ? നാം അറിയാത്ത സഹോദരങ്ങൾക്കുവേണ്ടി , ലോകത്തിന്റെ നാനാഭാഗത്തുള്ളവർക്കു വേണ്ടി നാം  പ്രാർത്ഥിക്കുന്നുണ്ടോ ?  അതു കർത്താവിന്റെ സഭയാണ് . നമ്മുടെ പ്രാർത്ഥനകളിൽ നമ്മുക്ക് കർത്താവിനോടു പറയാം : കർത്താവേ , നിന്റെ സഭയെ നീ തന്നെ കാത്തുകൊള്ളണമേ ..ഇത് നിന്റേതാണ് , നിന്റെ സഭ , ഞങ്ങളുടെ സഹോദരങ്ങൾ . നമ്മുടെ ഹൃദയത്തിൽ നിന്ന് ,കൂടുതൽ കൂടുതൽ ഈ പ്രാർത്ഥന ഉയരണം . 

 

                     നമ്മുക്ക് ഒരു കാര്യം ആവശ്യമുള്ളപ്പോൾ , കർത്താവിൽ നിന്ന് ഒരു കൃപ ചോദിക്കാൻ എളുപ്പമാണ് . നന്ദി പറയാനും എളുപ്പം തന്നെ . എന്നാൽ , എല്ലാവര്‍ക്കും വേണ്ടി പ്രാർത്ഥിക്കാൻ , ഒരേ മാമ്മോദീസ സ്വീകരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ , “അവർ നിന്റേതാണ് , അവർ ഞങ്ങളുടേതാണ് , അവരെ സംരക്ഷിക്കണമേ” എന്നു പ്രാർത്ഥിക്കാൻ എളുപ്പമല്ല . സഭയെ വളർത്തുന്ന ഒരു പ്രാർത്ഥനയാണ് സഭയെ കർത്താവിനു സമർപ്പിക്കുന്നത് . അത് ഒരു വിശ്വാസപ്രകരണവുമാണ് . നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ല . സഭയുടെ പാവം സേവകരാണ് നാം…. നാമെല്ലാവരും . അവനു മാത്രമേ ഇതിനെ മുന്നോട്ടു നയിക്കാനും സംരക്ഷിക്കാനും വളർത്താനും വിശുദ്ധയാക്കാനും ലോകത്തിന്റെ അധികാരിയിൽ നിന്നു പ്രതിരോധിക്കാനും ലൗകികമാകാതെ കാത്തു സൂക്ഷിക്കാനും  കഴിയൂ .ലൗകികമാകാനുള്ള പ്രലോഭനമാണ് ഏറ്റവും അപകടം ! സഭ ലൗകികമാകുമ്പോൾ , അതിനുള്ളിൽ തന്നെ ലൗകിക ചിന്തകൾ അരങ്ങു വാഴുമ്പോൾ , കർത്താവിൽ നിന്നല്ലാതെ സമാധാനം അതിനുള്ളിൽ ഉണ്ടാവുമ്പോൾ (കാരണം , കർത്താവു പറഞ്ഞു “ സമാധാനം ഞാൻ തരുന്നു , എന്റെ സമാധാനം നിങ്ങള്‍ക്ക് തരുന്നു , ലോകം തരുന്നതു പോലെയല്ല ഞാൻ അത് നൽകുന്നത്”), ലൗകിക സമാധാനം ഉണ്ടാകുമ്പോൾ , സഭ  ബലഹീനമാവുന്നു . അത്തരം സഭ പെട്ടെന്ന് ആക്രമിക്കപ്പെടുകയും കീഴടക്കപ്പെടുകയും ചെയ്യും . അതിനു സുവിശേഷം വഹിക്കാനുള്ള കരുത്ത് ഉണ്ടാവുകയില്ല . കുരിശിന്റെ സന്ദേശം വഹിക്കാൻ കരുത്ത് ഉണ്ടാവുകയില്ല . കുരിശിന്റെ ഇടർച്ച  വഹിക്കാനുള്ള ശക്തി  ഉണ്ടാവുകയില്ല . ലൗകികമായാൽ അതിനു മുന്നോട്ടു പോകാനേ കഴിയില്ല . സഭയെ കർത്താവിനു സമർപ്പിക്കുക . സഭയിലെ  മുതിർന്നവരെ , രോഗികളെ , കുട്ടികളെ , യുവാക്കളെ …..നിന്റെ സഭയെ സംരക്ഷിക്കണമേ , കർത്താവെ … അത് നിന്റേതാണ് . ഈ മനോഭാവമുണ്ടെങ്കിൽ , പീഡനങ്ങൾക്കിടയിലും അവനു മാത്രം നല്കാൻ കഴിയുന്ന സമാധാനം അവൻ നൽകും . ലോകത്തിനു നല്കാൻ കഴിയാത്ത സമാധാനം . പണം കൊണ്ട് വാങ്ങിക്കാൻ കഴിയാത്ത സമാധാനം .

 

                  സഭയിൽ യേശു സന്നിഹിതനായിരുന്നു എന്ന വാരദാനത്തിൽ നിന്ന് പുറപ്പെടുന്ന സത്യമായ സമാധാനം . ക്ലേശത്തിലായിരിക്കുന്ന സഭയെ കർത്താവിനു സമർപ്പിക്കുക …. വലിയ ക്ലേശങ്ങളും പീഡനങ്ങളും ഉണ്ട് … രോഗം , കുടുംബപ്രശ്‌നങ്ങൾ എന്നിങ്ങനെ ചെറിയ ക്ലേശങ്ങളും ഉണ്ട് . അവയെല്ലാം കർത്താവിനു സമർപ്പിക്കുക : ക്ലേശങ്ങളിൽ നിന്റെ സഭയെ സംരക്ഷിക്കണമേ , കർത്താവേ . വിശ്വാസം നഷ്ടപെടാതിരിക്കാനും പ്രത്യാശ അന്യം നിന്ന് പോകാതിരിക്കാനും നിന്റെ സഭയെ കാത്തുകൊള്ളണമേ . വിശ്വാസം നശിക്കാതിരിക്കാൻ , പ്രത്യാശ നഷ്ടപ്പെടാതിരിക്കാൻ കർത്താവു തന്നെ നമ്മെ ശക്തിപ്പെടുത്തട്ടെ . ഇതായിരിക്കട്ടെ നമ്മുടെ ഹൃദയത്തിൽനിന്ന് ഉയരുന്ന അഭ്യർത്ഥന . സഭയെ സമർപ്പിക്കുന്ന ഈ പ്രാർത്ഥന ഗുണം ചെയ്യും . സഭയ്ക്കും അത് ഗുണം ചെയ്യും. നമ്മുക്കും സഭയ്ക്കും അത് വലിയ സമാധാനം കൊണ്ടുവരും ക്ലേശങ്ങളെ അത് എടുത്തുമാറ്റുകയില്ല . എന്നാൽ , ക്ലേശങ്ങളിൽ നമ്മെ ശക്തരാക്കും 

 

   for more details : https://www.youtube.com/watch?v=5gExTacdwJE&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=27             

Author : Jincy Saju

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...