വിനയത്തിന്റെ ശൈലിയിൽ സുവിശേഷം പ്രഘോഷിക്കാം

(25 ഏപ്രിൽ 2013, വേദവായന : 1പത്രോസ് 5 : 5 - 14 , മാർക്കോസ് 16 :15- 20)

 

പ്രഘോഷണത്തിന്റെ ക്രൈസ്തവ ശൈലി വളരെ ലളിതമാണ് എന്നാൽ , വലിയ 

 

കാര്യങ്ങൾ ചെയ്യാൻ അതിനു ഭയമില്ല . 

 

യേശുവിന്റെ സ്വർഗ്ഗാരോഹണം വർണ്ണിക്കുന്ന  സുവിശേഷ ഭാഗമാണ് നമ്മുടെ 

 

വിചിന്തനത്തിന്റെ കേന്ദ്രം - മാർക്കോസിന്റെ സുവിശേഷം . സ്വർഗ്ഗത്തിലേക്ക് 

 

പോകുന്നതിനു മുൻപ് , യേശു ശിഷ്യന്മാരെ സുവിശേഷം ഉദ്‌ഘോഷിക്കാനായി 

 

അയയ്ക്കുന്നു : “ ഭൂമിയുടെ അതിർത്തികൾ വരെ” . ജെറുസലേമിലും 

 

ഗലീലിയിലും മാത്രം പോരാ . പോരാ . ലോകം മുഴുവൻ വേണം .

 

 ചക്രവാളം ….. മഹത്തായ ചക്രവാളം ….നമുക്ക് കാണാൻ കഴിയുന്നത് പോലെ , 

 

ഇതാണ് സഭയുടെ പ്രേഷിത സ്വഭാവം . എല്ലാവരോടും , ലോകം മുഴുവനോടും , 

 

സുവിശേഷം പ്രഘോഷിച്ചു കൊണ്ടാണ് സഭ മുന്നോട്ടു പോകുന്നത് . എന്നാൽ , 

 

സ്വന്തം നിലയ്ക്കല്ല അത് മുന്നോട്ടു പോകുന്നത് ; സ്വന്തം ശക്തി കൊണ്ടല്ല 

 

യേശുവിനോടൊപ്പമാണ് അത് നീങ്ങുന്നത് : “ അവർ എല്ലായിടത്തും പോയി 

 

പ്രസംഗിച്ചു . കർത്താവ് അവരോടു കൂടെ പ്രവർത്തിച്ചു” . സുവിശേഷം 

 

പ്രസംഗിക്കുന്നവരുടെ കൂടെ കർത്താവു പ്രവർത്തിക്കുന്നു .ക്രിസ്ത്യാനികളായ 

 

നമ്മുക്ക് ഉണ്ടാവേണ്ട മാഹാത്മ്യമാണിത്. തളർന്ന ചിത്തമുള്ള ക്രിസ്ത്യാനിക്ക്  

 

ഇത് മനസ്സിലാകയില്ല . ക്രൈസ്തവ ദൈവവിളിയോട് ബന്ധപ്പെട്ടതാണ് ഈ 

 

മാഹാത്മ്യം . എന്നേയ്ക്കും .എന്നേയ്ക്കും . എന്നേയ്ക്കും . എന്നും മുന്നോട്ട് . 

 

ആദ്യത്തെ വേദവായനയിൽ , പത്രോസിന്റെ ഒന്നാം ലേഖനം ക്രൈസ്തവ 

 

സുവിശേഷ പ്രഘോഷണത്തിന്റെ ശൈലി നിർവ്വചിക്കുന്നു  . അത് 

 

വിനയത്തിന്റെ ശൈലിയാണ് . പ്രഘോഷണത്തിന്റെ സുവിശേഷ ശൈലി ഈ 

 

മനോഭാവം സ്വീകരിക്കുന്നു : എളിമ , സേവനം , ഉപവി , സഹോദരസ്നേഹം . 

 

“എന്നാൽ ,... കർത്താവേ , നമ്മുക്ക് ലോകം കീഴടക്കേണ്ടേ !’  “കീഴടക്കുക’ എന്ന 

 

വാക്കു നല്ലതല്ല . നാം ലോകത്തു സുവിശേഷം ഉദ്‌ഘോഷിക്കണം . 

 

ക്രിസ്ത്യാനികൾ പട്ടാളക്കാരല്ല . ഒരു യുദ്ധം ജയിക്കുമ്പോൾ എല്ലാം 

 

തൂത്തുവാരുന്ന പട്ടാളക്കാരെ പോലെയല്ല ക്രിസ്ത്യാനികൾ . ഏതാനും 

 

നാളുകൾക്കു മുൻപ് , ജ്ഞാനിയായ ഒരു മെത്രാൻ , ഇറ്റലിയിൽ നിന്നുള്ള 

 

മെത്രാൻ പറഞ്ഞു : ആശയങ്ങളുടെ രക്ഷയാണോ ആത്മാക്കളുടെ രക്ഷയാണോ 

 

സുവിശേഷ പ്രഘോഷണത്തിൽ വേണ്ടത് എന്നതിനെക്കുറിച്ചു 

 

ആശയക്കുഴപ്പമാണ് നമ്മുക്ക് . പക്ഷേ , ആത്മാക്കളുടെ രക്ഷ എങ്ങനെ നേടും ? 

 

എളിമയോടെ , ഉപവിയോടെ . വാക്കുകളേക്കാൾ സ്വന്തം ജീവിത സാക്ഷ്യം 

 

കൊണ്ടാണ് ക്രിസ്ത്യാനി സുവിശേഷം പ്രഘോഷിക്കുന്നത് . ഈ ദ്വിമാന 

 

ചിത്തവൃത്തി കണക്കിലെടുത്ത് വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു : 

 

“വലിയ കാര്യങ്ങൾ ചെയ്യാൻ പേടിയില്ലാത്ത ഹൃദയം , അന്തമില്ലാത്ത 

 

ചക്രവാളങ്ങൾ വരെ പോകാൻ ധൈര്യപ്പെടുന്ന ഹൃദയം. എന്നാൽ , 

 

എളിമയോടെ ചെറിയ കാര്യങ്ങൾ പോലും പരിഗണിക്കുന്ന ഹൃദയം.” ഇതാണ് 

 

ദൈവികത . വലിയതും ചെറിയതും തമ്മിലുള്ള സംഘർഷം പോലെയാണിത് . 

 

ക്രൈസ്തവ പ്രേഷിത പ്രവർത്തനങ്ങൾ ഈ പാതയിൽ സഞ്ചരിക്കുന്നു . 

 

മാർക്കോസിന്റെ സുവിശേഷം അവസാനിക്കുന്നത് ആശ്ചര്യപെടുത്തുന്ന ഒരു 

 

പദ സന്ധിയോടെയാണ് . “അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിച്ചു” യേശു 

 

ശിഷ്യന്മാരോടൊപ്പം പ്രവർത്തിച്ചു . ഈ മാഹാത്മ്യത്തോടും എളിമയോടും 

 

കൂടെ നാം മുന്നോട്ടു പോകുമ്പോൾ വലിയ കാര്യങ്ങളെ കുറിച്ച് നമ്മുക്ക് 

 

പേടിയില്ല . ആ വലിയ ചക്രവാളത്തെക്കുറിച്ചു നമ്മുക്ക് ഭയമില്ല . ചെറിയ 

 

കാര്യങ്ങൾപ്പോലും പരിഗണിക്കാനും കണക്കിലെടുക്കാനും നാം 

 

മനസ്സിരുത്തുന്നു . എളിമ , വിനയം ,നിത്യേനയുള്ള ഉപവി . അങ്ങനെ വചനം 

 

കർത്താവ് സ്ഥിരീകരിക്കുന്നു . നാം മുന്നോട്ടു പോകുന്നു .സഭയുടെ വിജയം 

 

യേശുവിന്റെ ഉത്‌ഥാനത്തിന്റെ വിജയമാണ് . എന്നാൽ , അവിടെ കുരിശുമുണ്ട്. 

 

 ഇന്ന് നമ്മുക്ക് കർത്താവിനോടു ചോദിക്കാം : സഭയുടെ പ്രേഷിതരാകുവാൻ, 

 

സഭയിൽ അപ്പസ്തോലന്മാരാകാൻ . എന്നാൽ , ഈ അരൂപിയിൽ മാത്രം : വലിയ 

 

മാഹാത്മ്യം , എന്നാൽ ഏറ്റവും വിനീതമായ എളിമ . 

 

for further details : https://www.youtube.com/watch?v=Rk7_5itrsYM&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=23

Author : Jincy Saju

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...