ബൈബിളിൽ എത്ര സ്വർഗ്ഗമുണ്ട്?

ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം, “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”. മലയാളഭാഷയിൽ ആകാശം  എന്ന വാക്ക്‌ ഇംഗ്ലീഷ്‌ ഭാഷയിലെ "heaven" എന്നതിനു പകരമായാണുപയോഗിച്ചിരിക്കുന്നത്‌.   Heaven എന്നാൽ സ്വർഗ്ഗം. Heavens എന്നാൽ സ്വർഗ്ഗങ്ങൾ. അപ്പോൾ ഇംഗ്ലീഷ്‌ ഭാഷ പ്രകാരം സ്വർഗ്ഗങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടെന്നു വരുന്നു.  അതുകൊണ്ട്‌ ദാനീയേലച്ചൻ പറയുന്നു സ്വർഗ്ഗങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടെന്ന്. ഇതിനുപോൽബലകമായി കൂടുതൽ സൂചനകളുണ്ടോ എന്ന് നോക്കാം. ഇംഗ്ലീഷ്‌ ബൈബിളിലെ ആദ്യത്തെ വചനം തന്നെ ' in the beginning God created the heavens and earth' എന്നാണു.   

വീണ്ടും രണ്ടു കോറിന്തോസ്‌ പന്ത്രണ്ട് രണ്ടിൽ  പറയുന്നു “പതിനാലു വര്ഷം മുൻപ് മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യനെ ആത്മാവിൽ എനിക്ക് അറിയാം”. 

അപ്പസ്തോലപ്രവർത്തനം പാതിനാല് പത്തൊൻപത്, ഇകോണിയത്തിലെയും അന്ത്യോക്യയിലേയും യഹൂദന്മാര് അവിടെ എത്തിയിട്ട് ഇക്കോണിയത്തിൽ വച്ച് പൗലോസിനെ കൊല്ലാക്കൊല ചെയ്തു. ഈശോ പൗലോസിന്റെ ആത്മാവിനെ മൂന്നാം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി. സർവ്വശക്തനായ ദൈവം വസിക്കുന്ന സ്വർഗ്ഗമാണ് തേർഡ് ഹെവൻ. 

അപ്പോൾ ഒന്നാം സ്വർഗ്ഗം ഏതാണ്?  നമ്മൾ ഈ കാണുന്ന ദൈവം സൃഷ്‌ടിച്ച ആകാശമാണ്  ഒന്നാം സ്വർഗ്ഗം. രണ്ടാം സ്വർഗ്ഗം പിശാചുക്കളുടെ വാസസ്ഥലമാണ്. ഉദാഹരണത്തിന് ഡാനിയേൽ പത്താം അധ്യായത്തിൽ ഡാനിയേൽ ഉപവാസം എടുക്കുമ്പോൾ ഒരു ദൂതൻ വന്ന്‌ പറയുകയാണ് “ഞാൻ ദൈവത്തിന്റെ അടുത്ത് നിന്ന് നിന്നോട് പറയാനുള്ള അരുളപ്പാടുമായി നിന്റടുത്തേക്കു വന്നതാണ് എന്നാൽ മാർഗ്ഗമധ്യേ പേർഷ്യരാജ്യത്തിന്റെ പിശാച് എന്നെ തടഞ്ഞു”.  ദൈവത്തിന്റെ മൂന്നാം സ്വർഗ്ഗത്തിൽ നിന്ന് ദാനിയേലിന്റെ ഭൂമിയിലേക്കു ഒരു ദൂതൻ വരുമ്പോൾ രണ്ടാം സ്വർഗ്ഗത്തിൽ വച്ച് പിശാച് തടഞ്ഞു. നമ്മുടെ പല പ്രാർത്ഥനകളും ദൈവത്തിലേക്കു എത്താത്തതിന്റെ കാരണം മാർഗ്ഗമധ്യേയുള്ള ഈ തടസ്സമാണ്. അതുകൊണ്ട് ഈശോ പറയുന്നു ഉപവാസവും പ്രാർത്ഥനയും കൂടെയല്ലാതെ ഈ പിശാചുക്കളെ തോൽപ്പിക്കാൻ ആവില്ല. നീതിമാന്റെ പ്രാർത്ഥന മേഘങ്ങളെ തുളച്ചു കടക്കും. അതുകൊണ്ട് നമ്മൾ പ്രാർത്ഥിക്കുമ്പോൾ,  ദൈവത്തെ ആരാധിക്കുമ്പോൾ ആത്മാർത്ഥതയിൽ ചെയ്തില്ലെങ്കിൽ അതൊന്നും ദൈവസന്നിധിയിൽ എത്തില്ല.  

https://www.youtube.com/watch?v=bLrd5poEbJY&list=PLmnPhVMTElsYWbwQzM5qF-Qu1ilE0U8Yj&index=2&t=0s

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...