മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നവർ യൂദാസിന് സമാനമാണ്. ഫ്രാൻസിസ് മാർപാപ്പ

2013 മാർച്ച്‌ ഇരുപത്തിയേഴാം തീയതി പരിശുദ്ധ മാർപാപ്പ, ഏശയ്യ 50: 4-9,  മത്തായി 26: 14-15 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“മാർപാപ്പ യൂദാസിന്റെ  ഒറ്റിക്കൊടുക്കൽ പരദൂഷണത്തോട്  താരതമ്യം ചെയ്തിരിക്കുകയാണ് ഇവിടെ. മറ്റുള്ളവരെക്കുറിച്ച് അപവാദവും വിടുവാക്കും പറയുന്നവൻ പരദൂഷണം പറയുന്നവർ മുപ്പത്  ദനാറയ്‌ക്ക് യേശുവിനെ ഒറ്റിക്കൊടുത്ത കഥയിലൂടെ കരിക്കുറിബുധനാഴ്ച നമ്മുടെ വിചിന്തനത്തിനായി നൽകപ്പെട്ടിരിക്കുന്നത് ഇതാണ്. 

പന്ത്രണ്ടുപേരിലൊരുവൻ,  യേശുവിന്റെ സ്നേഹിതന്മാരിലൊരുവൻ,  യേശുവിനോട് ഏറ്റവും അടുത്തായിരുന്നവരിൽ ഒരുവൻ പുരോഹിതന്മാരിലെ  നേതാക്കന്മാരോട് സംസാരിക്കുന്നു. ഒറ്റിക്കൊടുക്കുന്നതിനുള്ള വിലപേശുന്നു: "യേശു ഒരു കച്ചവടവസ്തു പോലെയാണ് അയാൾക്ക്. അയാൾ യേശുവിനെ വിൽക്കുന്നു! യേശു വിൽക്കപ്പെടുന്നു".

ചരിത്രത്തിന്റെ  വിപണിയിൽ ഇങ്ങനെ പല പ്രാവശ്യം സംഭവിച്ചിട്ടുണ്ട്. നമ്മുടെ ജീവിതം കമ്പോളത്തിലും 30 വെള്ളിക്കാശ് സ്വീകരിച്ച്  യേശുവിനെ മാറ്റിനിർത്തുന്നു. നാം വിറ്റുതുലച്ച കർത്താവിനെ നാം നോക്കുന്നു. നമ്മുടെ സഹോദരൻമാരോടും സ്നേഹിതന്മാരോടും  മറ്റുള്ളവരോടും നാം ഇതുപോലെ ചെയ്യുന്നു. നാം മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുമ്പോൾ ഇതു സംഭവിക്കുന്നു. ഇതൊരു വില്പനയാണ്. നാം ആരെക്കുറിച്ച് പരദൂഷണം പറയുന്നുവോ അയാൾ നമുക്കൊരു കച്ചവടച്ചരക്കാണ്,  വ്യാപാരച്ചരക്കാണ്. അയാൾ വാണിജ്യവസ്തുവായി മാറുന്നു. എത്ര നിസ്സാരമായിട്ടാണ് നാം ഇത് ചെയ്യുന്നത്. യൂദാസ് ചെയ്തതുപോലെയാണിത്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പരദൂഷണത്തിൽ കറുത്തിരുണ്ട ആനന്ദമുണ്ട്. പെട്ടെന്ന് നാം പരദൂഷണത്തിലേക്ക്  കടന്ന് മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാൻ തുടങ്ങുന്നു. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്ന ഓരോ നിമിഷത്തിലും നാം യൂദാസ് ചെയ്തത് ആവർത്തിക്കുന്നു. അപ്പോൾ കർത്താവിന്റെ ആഹ്വാനമിതാണ്: മറ്റുള്ളവരെക്കുറിച്ച് ദോഷം പറയാതിരിക്കുക. യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ യൂദാസ് തന്റെ ഹൃദയം അടച്ചുകളഞ്ഞു. സ്നേഹമെന്താണെന്ന് അയാൾ  മനസ്സിലാക്കിയില്ല. സൗഹൃദമെന്താണെന്ന് ഗ്രഹിച്ചില്ല. നാം പരദൂഷണം പറയുമ്പോഴും സ്നേഹമെന്താണെന്നോ സൗഹൃദമെന്താണെന്നോ തിരിച്ചറിയുന്നില്ല. എല്ലാം വില്പനച്ചരക്കായി മാറുന്നു. നാം നമ്മുടെ സ്നേഹിതന്മാരെയും ബന്ധുക്കളെയും വിൽക്കുന്നു. സ്നേഹിതരോട് ഇത് ചെയ്തതിൽ നമുക്ക് മാപ്പ് ചോദിക്കാം. 

നാം സ്നേഹിതരോട് ഇങ്ങനെ ചെയ്തപ്പോൾ യേശുവിനോടുതന്നെയാണ് ചെയ്തത് എന്നതിനാൽ അവനോടും  മാപ്പ് ചോദിക്കാം. ആ സ്നേഹിതനിലും യേശു ഉണ്ടായിരുന്നല്ലോ. മറ്റുള്ളവരെക്കുറിച്ച് വെടിപറയാതിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. നമ്മുടെ നാക്കും വാക്കും വിധി പ്രസ്താവിക്കാതിരിക്കട്ടെ.

നാം ഒറ്റിക്കൊടുത്ത എല്ലാവർക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം: "കർത്താവേ,  അവനെ സഹായിക്കണമേ! കർത്താവേ അവളെ സഹായിക്കണമേ!"”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=vDy3vgE0t10&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=3  ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul 

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...