ഉത്ഥിതനായ ക്രിസ്തു മറിയം മഗ്ദലേനയുമായി നടത്തുന്ന കൂടിക്കാഴ്ച. ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ രണ്ടാം തീയതി പരിശുദ്ധ മാർപാപ്പ, യോഹന്നാൻ 20: 11-18 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“യോഹന്നാൻ എഴുതിയ സുവിശേഷത്തിലാണ് ഉത്ഥിതനായ ക്രിസ്തു മറിയം മഗ്ദലേനയുമായി നടത്തുന്ന കൂടിക്കാഴ്ച  വർണ്ണിക്കുന്നത്.

യേശുവിന്റെ പാദങ്ങൾ അഭിഷേകം ചെയ്ത്  തന്റെ തലമുടികൊണ്ട് തുടച്ച പാപിനിയായ സ്ത്രീയാണ് മറിയം മഗ്ദലേന. സ്വയം നീതിമാന്മാരെന്ന് കരുതിയവർ അവളെ ദുരുപയോഗം ചെയ്യുകയും അവർതന്നെ അവളെ അപമാനിക്കുകയും ചെയ്തു.

അവൾ കൂടുതൽ സ്നേഹിച്ചതിനാൽ അവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതും ഈ സ്ത്രീയെക്കുറിച്ചുതന്നെ.   എങ്കിലും തന്റെ പ്രതീക്ഷകൾ പൊലിഞ്ഞുപോകുന്നതു കാണേണ്ടിവന്നു അവൾക്ക്. തന്റെ പ്രാണനാഥനായ യേശു അവിടെയില്ല.

അവൾ കണ്ണീർ വാർത്തു  കരഞ്ഞു. അവളുടെ ആത്മാവിന്റെ ഇരുണ്ട നിമിഷമായിരുന്നു അത്,  പരാജയത്തിന്റെ നിമിഷം. എങ്കിലും "എന്റെ വഴിയിൽ ഞാൻ തോറ്റുപോയി"  എന്ന് അവൾ പറഞ്ഞില്ല. അവൾ കരയുക മാത്രം ചെയ്തു. ചിലപ്പോഴെങ്കിലും യേശുവിനെ കാണാനുള്ള ഗ്ലാസ് നമ്മുടെ കണ്ണീരാണ്.

അതിനാൽ മറിയം മഗ്ദലേന തന്റെ വിശ്വാസം പ്രഖ്യാപിച്ചു: 

"ഞാൻ കർത്താവിനെ കണ്ടിരിക്കുന്നു." 

അവന്റെ ഭൗമിക ജീവിതകാലത്ത് അവൾ കർത്താവിനെ കണ്ടിട്ടുണ്ട്. ഇപ്പോൾ അവൾ അവന് സാക്ഷ്യം നൽകുന്നു. ഉത്ഥിതനായ കർത്താവിന് സാക്ഷ്യം നൽകുന്നു.

നമ്മുടെ ജീവിതയാത്രയുടെ നല്ല ഉദാഹരണമാണ് അവൾ. നാമെല്ലാവരും നമ്മുടെ ജീവിതത്തിൽ ആനന്ദവും ദുഖവും വേദനയും അനുഭവിച്ചിട്ടുണ്ട്. നമ്മുടെ ഏറ്റവും കറുത്തിരുണ്ട  നിമിഷങ്ങളിൽ നാം കരഞ്ഞിട്ടുണ്ടോ?

കർത്താവിനെ കാണാനും നോക്കാനും നമ്മെ ഒരുക്കുന്ന കണ്ണീരിന്റെ  വരദാനം നമുക്കുണ്ടോ? കരയുന്ന മറിയം മഗ്ദലേനയുടെ മുൻപിൽനിന്ന് നമുക്കും കണ്ണീരിന്റെ കൃപയ്ക്കായി പ്രാർത്ഥിക്കാം. അത് മനോഹരമായ കൃപയാണ്. എല്ലാത്തിനും വേണ്ടി കരയുക: നല്ലതിന് വേണ്ടി നമ്മുടെ പാപങ്ങളെ പ്രതി,  കൃപയ്ക്കു വേണ്ടി.

ആനന്ദത്തിനുവേണ്ടിയും കരയാം. യേശുവിനെ കാണാൻ കണ്ണീർ നമ്മെ ഒരുക്കുന്നു. "ഞാൻ കർത്താവിനെ കണ്ടു" എന്ന് പറയാനുള്ള കൃപ നമുക്കെല്ലാവർക്കും അവൻ തരുന്നു. അവൻ നമുക്ക് പ്രത്യക്ഷപ്പെട്ടതുകൊണ്ടല്ല,  തന്റെ ഹൃദയത്തിൽ അവനെ കണ്ടത്കൊണ്ടാണ് ഇങ്ങനെ പറയാൻ കഴിയുന്നത്.

ഇതാണ് നമ്മുടെ ജീവിതത്തിന്റെ  സാക്ഷ്യം: 

"ഞാൻ ഇത്തരത്തിൽ ജീവിക്കുന്നു. കാരണം,  ഞാൻ കർത്താവിനെ കണ്ടിരിക്കുന്നു"”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=s06G5yy0tqQ&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=4  ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul 

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...