നമ്മുടെ ബലഹീനതകളോട് ദൈവത്തിന്റെ സഹിഷ്ണുതയും ക്ഷമാശീലവും. ഫ്രാൻസിസ് മാർപാപ്പ

2013 മാർച്ച് ഇരുപത്തിയഞ്ചാം തീയതി പരിശുദ്ധ മാർപാപ്പ, ഏശയ്യ 42: 1-7 യോഹന്നാൻ: 12: 1-11 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“നമ്മളിൽ ഓരോരുത്തരുടെയും ദൈവത്തിനുള്ള ക്ഷമാശീലത്തെക്കുറിച്ച്,  സഹിഷ്ണുതയെക്കുറിച്ച് വിശുദ്ധ വാരത്തിൽ നമുക്ക് ചിന്തിക്കാം. മനുഷ്യരോടുള്ള ദൈവത്തിന്റെ അപാരമായ ക്ഷമ യേശുവിന്  യൂദാസിനോടുള്ള അനന്തമായ ക്ഷമയിൽ പ്രതിബിംബിക്കുന്നു. വിലമതിക്കാനാവാത്ത തൈലത്തിന്റെ 300 ഗ്രാം ഉപയോഗിച്ച് യേശുവിന്റെ കാൽപാദം അഭിഷേകം ചെയ്ത മറിയത്തിന്റെ  (ലാസറിന്റെ സഹോദരി) തീരുമാനത്തെ വിമർശിക്കുന്ന സുവിശേഷ പാഠത്തിൽ ഇത് കാണാം.

ആ തൈലം വിറ്റ് അതിന്റെ പണം ദരിദ്രർക്ക് കൊടുത്തെങ്കിൽ നന്നായിരുന്നുവെന്നാണ് യുദാസ് അഭിപ്രായപ്പെട്ടത്.  സുവിശേഷകനായ യോഹന്നാൻ നമ്മെ അറിയിക്കുന്നു, യൂദാസിന് ദരിദ്രരോട് പരിഗണനയുണ്ടാ

യിരുന്നത്കൊണ്ടല്ല ഈ അഭിപ്രായപ്രകടനം നടത്തിയത്. പണത്തിൽ ആയിരുന്നു യൂദാസിന്റെ  കണ്ണ്. അയാൾ പലപ്പോഴും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. എന്നിട്ടും യേശു അവനോട് നീ കള്ളനാണ് എന്ന് പറഞ്ഞില്ല. യേശു യൂദാസിനോട് സഹിഷ്ണുതയും ക്ഷമയും കാണിക്കുകയാണ്. തന്റെ ക്ഷമാശീലം  കൊണ്ടും സ്നേഹം കൊണ്ടും അവനെ തന്നിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയാണ്.

കർത്താവ് നമ്മോട് കാണിക്കുന്ന ക്ഷമ,  നമ്മുടെ ബലഹീനതകളോടും പാപങ്ങളോടും കാണിക്കുന്ന ക്ഷമ. ദൈവത്തിന്റെ ദാസൻ എന്ന ഐക്കൺ അവതരിപ്പിക്കുന്ന ആദ്യവായനയിലെ ഏശയ്യ പാഠവും  യേശുവിന്റെ ശാന്തശീലവും സൗമ്യതയും ക്ഷമാശീലവും ഊന്നിപറയുന്നു. അത് ദൈവത്തിന്റെ ശാന്തശീലവും ക്ഷമാശീലവുമാണ്. ദൈവത്തിന്റെ ക്ഷമാശീലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നാം തിരിച്ചറിയുന്നു, അത് തീരാകാരുണ്യമാണ്!

അവൻ എത്ര ക്ഷമാശീലൻ ആണെന്ന് നോക്കൂ. നാം പലതും ചെയ്യുന്നു. അവൻ എന്നിട്ടും നമ്മെ  ക്ഷമയോടെ നോക്കുന്നു. സുവിശേഷ കഥയിൽ കാണുന്നത്പോലെ, തന്റെ മകൻ തിരിച്ചു വരുന്നത് വളരെ ദൂരെ നിന്ന് കണ്ട പിതാവിനെപോലെയാണ് ദൈവം ആ മകൻ തനിക്ക് പിതൃസ്വത്തായി കിട്ടിയ പണം മുഴുവൻ ധൂർത്തടിച്ചവനാണ്. വീടുവിട്ടു പോയവനാണ്.  എന്നിട്ടും അവൻ തിരിച്ചു വരുന്നത് ദൂരെ വെച്ച് തന്നെ കാണാൻ ആ പിതാവിന് കഴിഞ്ഞത് എങ്ങനെയാണ്? തന്റെ മകൻ തിരിച്ചു വരുന്നുണ്ടോ എന്ന് എന്നും, എപ്പോഴും, വഴിയിലേക്ക് നോക്കി കാത്തിരിക്കുകയായിരുന്നു ആ പിതാവ്. ഇതാണ് ദൈവത്തിന്റെ ക്ഷമ. ഇതാണ് യേശുവിന്റെ  ക്ഷമ. ഇതാണ് ദൈവത്തിന്റെ സഹിഷ്ണുത. നമ്മുടെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ദൈവം. എന്റെ ജീവിതത്തിൽ യേശുവിന്റെ സ്ഥാനമെന്ത്? ഇത് മാത്രം ആലോചിക്കുക. അപ്പോൾ മറ്റൊരു കാര്യം നമ്മുടെ ഹൃദയത്തിൽ നിന്ന് വരും: 

"നന്ദി കർത്താവേ നന്ദി! നിന്റെ ക്ഷമക്കു നന്ദി!"”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=b8aQk1nL1vM&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=1 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...