യേശുവുമായുള്ള കൂടിക്കാഴ്ചയിലെ വിസ്മയം നമുക്ക് സാന്ത്വനവും സമാധാനവും തരുന്നു. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 3: 11-26, ലൂക്കാ 24: 35-48 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“വിസ്മയത്തെക്കുറിച്ചാണ് ഈസ്റ്റർ വാരത്തിൽ വ്യാഴാഴ്ചയിലെ വേദ വായനയിൽ മാർപാപ്പ നമ്മോട് സംസാരിക്കുന്നത്. ക്രിസ്തുവിന്റെ നാമത്തിൽ പത്രോസ് ജന്മനാ മുടന്തനായ ഒരുവനെ  സുഖപെടുത്തിയപ്പോൾ ജനകൂട്ടത്തിനുണ്ടായ പ്രതിസ്പന്ദമാണ് ഈ വിസ്മയം. ഉത്ഥിതനായ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർക്കുണ്ടായ ആശ്ചര്യമാണ് സുവിശേഷപാഠത്തിലുള്ളത്.

വിസ്മയം വലിയൊരു കൃപയാണ്. അതെ, അതിശയം ഒരു വരദാനമാണ്. യേശുവുമായുള്ള കൂടിക്കാഴ്ചയിൽ ദൈവം നമുക്ക് തരുന്ന വരദാനമാണത്. ആനന്ദത്തിന്റെ വേലിയേറ്റത്തിൽ  നമ്മുടെ ശിരസ്സ് മുങ്ങിപ്പോകുന്നപോലുള്ള അനുഭവമാണത്. അത് കായിക മത്സരത്തിൽ തങ്ങളുടെ ടീം വിജയിക്കുമ്പോൾ ആരാധകർക്കുണ്ടാകുന്ന തരത്തിലുള്ള ആവേശമോ അത്യുത്സാഹമോ  അല്ല.

വിസ്മയം അത്യഗാധമായ സംഗതിയാണ്. അത് സാധ്യമല്ലല്ലോ എന്ന് നിനച്ചിരിക്കുമ്പോൾതന്നെ,  ജീവിക്കുന്ന യേശു നമ്മളുമായി സന്ധിക്കാൻ വരുന്നു. അപ്പോൾ നമ്മിൽ അനുഭവപ്പെടുന്ന ആന്തരികമായ ആനന്ദമാണത്. ഇതൊരു യാഥാർഥ്യമാണെന്ന് നമ്മെ  മനസ്സിലാക്കാൻ കർത്താവുതന്നെ സഹായിക്കുന്നു.

അത് വിസ്മയാവഹംതന്നെ! മാനുഷിക  ബലഹീനത, പാപം, രോഗം, മാനസിക രോഗം, ഭൂതങ്ങളും ഭ്രമകൽപ്പനകളുമാണ് യാഥാർത്ഥ്യം എന്നിങ്ങനെയുള്ള അനുഭവങ്ങളാണ് വിസ്മയത്തിന്റെ  വിപരീത ദിശയിലുള്ള അനുഭവങ്ങൾതന്നെ നമുക്ക് കൂടുതൽ പരിചയം. അത് ദൈവത്തിൽനിന്നുള്ളവയല്ല. വിശ്വസിക്കാൻ കഴിയുന്നതിനേക്കാളധികമായ ഈ  ആനന്ദമാണ് ദൈവത്തിൽനിന്നുള്ളത്.

നാം ഇങ്ങനെ വിചാരിക്കുന്നു: ഇല്ല, ഇത് യഥാർത്ഥമല്ല! ഈ   ആനന്ദം യഥാർത്ഥമല്ല! ഇത് കർത്താവിൽ നിന്നല്ല. ക്രിസ്ത്യാനിയുടെ നൈരന്തര്യാവസ്ഥയുടെ ആരംഭമാണ് ഈ അതിശയം. തീർച്ചയായും വിസ്മയത്തിൽ മാത്രമായി നമുക്ക് ജീവിക്കാനാവില്ല. ഇല്ല. തീർച്ചയായും ഇല്ല. എന്നാൽ ഇതാണ് ആരംഭം.

ഈ അതിശയമാണ് ആരംഭം. അപ്പോൾ ഈ വിസ്മയം അതിന്റെ മുദ്ര ആത്മാവിലും ആധ്യാത്മിക ആശ്വാസത്തിലും  കോറിയിടുന്നു. യേശുക്രിസ്തുവിനെ സന്ധിച്ചവന്റെ സ്വാന്തനമാണത്. ആശ്ചര്യത്തിനുശേഷം വരുന്നതാണ് ആധ്യാത്മിക സാന്ത്വനം. അവസാനം ആരോഹണത്തിന്റെ  അവസാനത്തെ ഏണിപ്പടിയിൽ സമാധാനം ഉണ്ടായിരിക്കും. അതിശയം, ആശ്വാസം, സമാധാനം - ആധ്യാത്മിക കോണി അങ്ങനെയാണ്.

ഏറ്റവും വേദനാജനകമായ പാടുപീഡകളിലും  ക്രിസ്ത്യാനിയുടെ സമാധാനം നഷ്ടമാവുകയോ  യേശുവിന്റെ സാന്നിധ്യം നഷ്ടപ്പെടുകയോ ചെയ്യരുത്. ധൈര്യത്തോടുകൂടെ  ഇങ്ങനെ പ്രാർത്ഥിക്കാൻ നമുക്ക് കഴിയണം: “കർത്താവേ, നീയുമായുള്ള കൂടിക്കാഴ്ചയുടെ മുദ്രയായ ഈ കൃപ സമാധാനവും സാന്ത്വനവും എന്ന കൃപ -നീ എനിക്ക് തന്നാലും. ഒരിക്കലും നഷ്ടപ്പെടാൻ കഴിയാത്ത സമാധാനം.”

അത് നമ്മുടേതല്ല,  ദൈവത്തിന് സ്വന്തമാണ്. യഥാർത്ഥ സമാധാനം വാങ്ങാനോ വിൽക്കാനോ കഴിയുന്നതല്ല. അതു  ദൈവത്തിൽനിന്നുള്ള വരദാനമാണ്. അതിനാൽ, യേശുവുമായുള്ള കൂടിക്കാഴ്ചയിലെ ആനന്ദകരമായ വിസ്മയത്തിൽ ആരംഭിക്കുന്ന ആധ്യാത്മിക സാന്ത്വനം,  ആധ്യാത്മിക സമാധാനം എന്നീ കൃപകൾക്കായി നമുക്ക് പ്രാർത്ഥിക്കാം.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=I-amNsJukjg&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=6 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...