നമ്മുടെ രക്ഷകനായി വരുന്നത് യേശുവിന്റെ നാമം മാത്രമാണ്. ഫ്രാൻസിസ് മാർപാപ്പ

നമ്മുടെ രക്ഷകനായി വരുന്നത്  യേശുവിന്റെ നാമം മാത്രമാണ്. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 4: 1-12, യോഹന്നാൻ 21: 1-14 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ഈസ്റ്റർ വാരത്തിലെ വെള്ളിയാഴ്ച ആരാധനാക്രമത്തിലെ വേദനവായനകൾ നമ്മെ ഓർമ്മിപ്പിക്കുന്നു,  യേശുവിന്റെ നാമം മാത്രമാണ് നമ്മെ രക്ഷിക്കുന്നത്. വിശുദ്ധ പത്രോസിനോടൊപ്പം നാം അത് വിശ്വസിക്കുന്നു: "മറ്റ് ആരിലും  രക്ഷയില്ല." മുമ്പ് യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ഇപ്പോൾ ധീരതയോടെ കാരാഗൃഹത്തിലായിരിക്കുമ്പോഴും യഹൂദ നേതാക്കളുടെ മുൻപിൽ വച്ച് തന്റെ  സാക്ഷ്യം നൽകുന്നു.

ജന്മനാ മുടന്തനായ മനുഷ്യന് രോഗശാന്തി ലഭിച്ചത് യേശുവിന്റെ  നാമം വിളിച്ചപേക്ഷിച്ചതുകൊണ്ടാണ് എന്ന് പത്രോസ് വിശദീകരിക്കുന്നു.  ആ നാമമാണ് നമ്മെ രക്ഷിക്കുന്നത്. പത്രോസ് പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞതാണ്, സ്വന്തം നിലയ്ക്കല്ല  ആ നാമം ഉച്ചരിച്ചത്. പരിശുദ്ധാത്മാവില്ലാതെ നമുക്ക് യേശുവിലുള്ള വിശ്വാസം പ്രാപിക്കാൻ കഴിയില്ല, നമുക്ക് യേശുവിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, നമുക്ക് യേശുവിനെക്കുറിച്ച് യാതൊന്നും മിണ്ടാൻപോലും കഴിയില്ല.

യേശുവിലുള്ള വിശ്വാസം പ്രാപിക്കാൻ, യേശുവിനെക്കുറിച്ച് സംസാരിക്കാൻ,  യേശുവിൽ വിശ്വാസമർപ്പിച്ച് ആശ്രയിക്കാൻ നമ്മെ ഉള്ളിൽനിന്നും പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ജീവിതയാത്രയിൽ എപ്പോഴും നമ്മുടെകൂടെ യേശുവുണ്ട്. ബ്യൂണസ് അയേഴ്സിലെ നീതിന്യായക്കോടതിയിൽ ജോലി ചെയ്തിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. വിനീതനായ മനുഷ്യൻ. അദ്ദേഹം മുപ്പതു  വർഷമായി അവിടെ ജോലി നോക്കുന്നു. എട്ടു മക്കളുടെ അപ്പൻ.

ജോലിക്ക് പോകുന്നതിനു മുൻപ്, പുറത്തേക്ക് പോകുന്നതിനു മുൻപ് അയാൾ എപ്പോഴും 'യേശു' എന്ന്  ഒരുവിട്ടിരുന്നു. താങ്കൾ എന്തുകൊണ്ടാണ് എപ്പോഴും യേശു എന്ന് ഒരുവിടുന്നതെന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. ആ എളിയ  മനുഷ്യൻ എന്നോട് പറഞ്ഞു: "യേശു എന്ന് ഒരുവിടുമ്പോൾ എനിക്ക് ശക്തി അനുഭവപ്പെടുന്നു. എനിക്ക് ജോലി ചെയ്യാൻ കഴിയുമെന്ന ബോധ്യം ലഭിക്കുന്നു. അവൻ എന്റെ അരികിലുണ്ടെന്ന അവബോധം ഉണ്ടാകുന്നു. അവൻ എന്നെ കരുതലോടെ നോക്കുമെന്ന ചിന്തയുണ്ടാകുന്നു."

ആ മനുഷ്യൻ ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നില്ല. മാമോദീസയുടെ കൃപയും പരിശുദ്ധാത്മാവിന്റെ  ശക്തിയും മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അയാളുടെ സാക്ഷ്യം എനിക്ക് വലിയ ഉപകാരമായി. കാരണം,  പല "രക്ഷകന്മാരെ" മുന്നോട്ടുവെക്കുന്ന ഈ ലോകത്തിൽ യേശുവിന്റെ നാമം മാത്രമേ നമ്മെ രക്ഷിക്കൂ എന്ന് അത് ഓർമിപ്പിക്കുന്നു.

തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പലരും ഭൗതികശാസ്ത്രത്തിലേക്ക്   തിരയുന്നു. ചിലർ മന്ത്രവാദത്തിലേക്കും ആഭിചാരത്തിലേക്കും. കണിയാനും കവിടിയുമാണ് മറ്റ് ചിലർക്ക് താൽപര്യം. എന്നാൽ, യേശു മാത്രമാണ് രക്ഷിക്കുന്നത്. നാം ഇതിന് സാക്ഷ്യം വഹിക്കണം. അവൻ മാത്രമേയുള്ളൂ രക്ഷകനായി.

മറിയത്തോടൊപ്പം വസിക്കാനും ഇത് ആത്യന്തികമായി ക്ഷണിക്കുന്നു: പരിശുദ്ധ അമ്മ നമ്മെ എപ്പോഴും യേശുവിന്റെ അടുക്കലേക്ക് കൊണ്ടുപോകുന്നു. "അവൻ പറയുന്നതുപോലെ ചെയ്യുവിൻ" എന്ന് കാനായിൽവെച്ചു   പറഞ്ഞതുപോലെ അവൾ എപ്പോഴും നമ്മെ യേശുവിന്റെ പക്കലേക്കാണ് നയിക്കുന്നത്.

അതിനാൽ, യേശുവിന്റെ നാമത്തിൽ ആശ്രയം വെച്ചുകൊണ്ട് അവന്റെ നാമം വിളിച്ചപേക്ഷിക്കാം. യേശുവിന്റെ നാമത്തിലുള്ള ഈ പ്രാർത്ഥന നടത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാം. അത് നമുക്ക് ഗുണം ചെയ്യും.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=eMKwiHK4flo&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=7 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul



Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...