യേശുവിന്റെ പാതയിൽ സഞ്ചരിക്കുക, അത് നമുക്ക് സന്തോഷം തരുന്നു. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 5: 27-33,  യോഹന്നാൻ 3: 31-36 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ദൈവത്തിനു  കാതോർക്കുന്നതു  നമ്മെ സ്വതന്ത്ര്യരാക്കുന്നു. അത് നമുക്ക് സന്തോഷം തരുന്നു. ലോകത്തിന് ഒരിക്കലും നൽകാനോ ഉറപ്പുനൽകാനോ  കഴിയാത്ത സന്തോഷമാണത്. ദൈവത്തെ അനുസരിക്കുക എന്ന് പറഞ്ഞാൽ ദൈവത്തെ ശ്രവിക്കുക എന്നാണ്. നമുക്ക് വേണ്ടി ദൈവം ചൂണ്ടിക്കാണിക്കുന്ന പാതയിലൂടെ സഞ്ചരിക്കാനുള്ള  മനസ്സോടെ ഹൃദയം തുറന്നുവെച്ച് ദൈവത്തെ കേൾക്കുന്നതാണ് അത്.

അതെ,  ദൈവത്തെ അനുസരിക്കുക എന്ന് പറഞ്ഞാൽ ദൈവത്തെ കേൾക്കുക എന്നാണർത്ഥം. അത് നമ്മെ സ്വതന്ത്രരാക്കുന്നു.   ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുന്നതാണ് കർത്താവിനെ അനുസരിക്കുക എന്ന് പറയുന്നത്. പത്രോസ് അതാണ് ചെയ്തത്. ഫരിസേയരെയും  നിയമജ്ഞരെയും സംബുദ്ധി ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: "നിങ്ങൾ എന്നിൽനിന്നു പ്രതീക്ഷിക്കുന്നതല്ല, യേശു എന്നോട് പറയുന്നതാണ് ഞാൻ ചെയ്യുന്നത്."

യേശുവിൽനിന്നോ  ദൈവത്തിൽനിന്നോ വരാത്ത കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നാം കേൾക്കുന്നു. ആ പാതയിലൂടെ സഞ്ചരിക്കാൻ നമ്മുടെ ബലഹീനതയിൽ നാം തയ്യാറാവുകയും ചെയ്യുന്നു. അല്ലെങ്കിൽ നാം ഒരു നാൽക്കവലയിലെത്തുന്നു.  ഒരു ദിശയിൽ പോകാൻ ലോകവും മറുദിശയിൽ പോകാൻ യേശുവും ആവശ്യപ്പെടുന്നു. നാം യേശുവിന് ചെവി കൊടുത്താൽ എന്ത് സംഭവിക്കുന്നു?

നാം യേശുവിന്റെ പാതയിൽ  സഞ്ചരിക്കുമ്പോൾ, മറ്റു  ദിശകൾ മുന്നോട്ട് വച്ചവർക്ക് ദേഷ്യം വരുന്നു. അവർ നമുക്കെതിരെ നടപടിയെടുക്കുന്നു. ചിലപ്പോൾ ആ പാത  പീഡനത്തിൽ അവസാനിക്കുന്നു. പലരും യേശു പറഞ്ഞത് അനുസരിക്കുകയും എന്നാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തെ അനുസരിച്ചുകൊണ്ട് അവനു സാക്ഷ്യം വഹിക്കാൻ പലരും ആഗ്രഹിക്കുന്നു. തങ്ങൾക്കുവേണ്ടി യേശു  ചൂണ്ടിക്കാണിച്ച പാതയിലൂടെ അവർ നടക്കുന്നു.

ഈ ലക്ഷ്യമാണ് ഇന്ന് സഭ നമ്മോട് ആവശ്യപ്പെടുന്നത്: യേശുവിന്റെ വഴിയേ  പോവുക. ലോകം മുന്നോട്ടുവയ്ക്കുന്ന വഴിയിൽ സഞ്ചരിക്കരുത്, ലോകത്തിന്റെ നിർദ്ദേശത്തിന് കാതുകൊടുക്കരുത് എന്നാണ് അതിനർത്ഥം. ലോകത്തിന്റെ നിർദ്ദേശം പാപത്തിന്റെ  നിർദ്ദേശമാണ്. കർത്താവിൽനിന്നു നമ്മെ അകറ്റുന്ന ഒത്തുതീർപ്പുകളുടെയും സമരസപ്പെടലിന്റെയും നിർദ്ദേശമാണത്. ഒത്തുതീർപ്പുകൾ നമ്മെ സന്തോഷിപ്പിക്കുകയില്ല.

യേശു നമുക്ക് ചൂണ്ടിക്കാണിക്കുന്ന പാതയിൽ സഞ്ചരിക്കാനും ദൈവത്തെ അനുസരിക്കാനും നമുക്ക് പരിശുദ്ധാത്മാവിന്റെ  സഹായം വേണം. മുന്നോട്ടുപോകാൻ നമുക്ക് ശക്തി തരുന്നത് ആത്മാവാണ്. ഈ യാത്ര തുടരാൻ നമ്മെ ശക്തിപ്പെടുത്തുന്നത് ആത്മാവാണ്. നമ്മുടെ പിതാവ് ആത്മാവിനെ നമുക്ക് തരുന്നു, അവൻ അളവില്ലാതെ ആത്മാവിനെ നമുക്ക് തരുന്നു. അങ്ങനെ യേശുവിനെ കേൾക്കാനും യേശുവിന്റെ വഴിയിൽ സഞ്ചരിക്കാനും  നമുക്ക് കഴിയുന്നു. ഇതിനു നമുക്ക് ധൈര്യം വേണം. ധൈര്യത്തിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം.

ഇങ്ങനെ പറയാനുള്ള ധൈര്യവും നമുക്ക് വേണം: "കർത്താവേ,  ഞാൻ പാപിയാണ്. ചിലപ്പോൾ ഞാൻ ലോകം ആവശ്യപ്പെടുന്ന ഭൗതികമായ കാര്യങ്ങൾ അനുസരിക്കുന്നു. എന്നാൽ,  നിന്നെ അനുസരിക്കാനാണ് എനിക്കിഷ്ടം. നിന്റെ വഴിയിൽ സഞ്ചരിക്കാനാണ് എനിക്ക് താല്പര്യം." എപ്പോഴും യേശുവിന്റെ  വഴിയിൽ യാത്ര ചെയ്യാനുള്ള കൃപാവരത്തിനായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ യാത്ര ചെയ്യുന്നതിൽ വീഴ്ച പറ്റിയാൽ മാപ്പ് ചോദിക്കാം. കർത്താവ് അത്രമേൽ നല്ലവനായതിനാൽ നമ്മോട്  ക്ഷമിക്കുന്നു.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=r_Z4yOjOh50&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=12 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...