വിജയഭാവം, ക്രിസ്ത്യാനികളുടെ പ്രലോഭനം. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 5: 34-42, യോഹന്നാൻ 6: 1-15 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“സ്ഥിരോത്സാഹത്തോടെ നടക്കുക എന്നതാണ് ക്രിസ്തുവിനെ അനുഗമിക്കുക എന്നതിന് അർത്ഥം, സ്ഥിരമായി ജയിച്ചു നിൽക്കുക (triumphalism) എന്നല്ല. ദൈവം ഒരാളുടെ ഹൃദയത്തെ സ്പർശിക്കുമ്പോൾ, അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന കൃപയാണ്.

ഏതാനും നിമിഷനേരത്തേക്ക് മാത്രം നിൽക്കുന്ന ഇന്ദ്രജാലമല്ല ദൈവം തന്റെ സ്പർശനംകൊണ്ട് ചെയ്യുന്നത്, ജീവിതം മുഴുവൻ നിലനിൽക്കുന്ന വരദാനവർഷമാണ്. യേശുവിന്റെ മരണത്തെ തുടർന്നുണ്ടായ ലഹളയുടെ അന്തരീക്ഷത്തിൽ അപ്പസ്തോലന്മാരുടെ പെരുമാറ്റരീതികളും പ്രഘോഷണങ്ങളും ഫരിസേയരുടെയും നിയമപണ്ഡിതന്മാരുടെയും നിരീക്ഷണത്തിന് വിധേയമായി. അപ്പസ്തോലന്മാർ നോട്ടപ്പുള്ളികളായി. ക്രിസ്തുവിന്റെ  ശിഷ്യന്മാരെ മരണത്തിന് വിധേയമാക്കുന്നതിനെതിരെ ഫാരിസേയനായ ഗമാലിയേൽ സാൻഹെദിൻ സംഘത്തിന് മുന്നറിയിപ്പ് നൽകി.

കാരണം,  ഭൂതകാലത്ത് വ്യാജപ്രവാചകന്മാർ സൃഷ്ടിച്ച കലാപം അധികനാൾ കഴിയുന്നതിനു മുൻപ്തന്നെ സ്വയം ഇല്ലാതായി. അവരുടെ അണികളും അന്യംനിന്നുപോയി. നസറായന്റെ  അനുഗാമികൾക്ക് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം എന്ന നിർദ്ദേശമാണ് ഗമാലിയേൽ മുന്നോട്ടുവെച്ചത്. 

നമ്മുടെ ജീവിതത്തിനും  ഇത് നല്ല നിർദ്ദേശമാണ്. കാരണം, ദൈവത്തിന്റെ സന്ദേശവാഹകനാണ് സമയം. ദൈവം നമ്മെ സമയത്തിൽ രക്ഷിക്കുന്നു. ഒരൊറ്റ നിമിഷത്തിലല്ല അവൻ നമ്മെ രക്ഷിക്കുന്നത്, കാലത്തിനുള്ളിലാണ്. ചിലപ്പോൾ അവൻ പ്രവർത്തിക്കുന്നു. എന്നാൽ,  സാധാരണഗതിയിൽ അവൻ നമ്മെ കാലത്തിനുള്ളിലാണ് രക്ഷിക്കുന്നത്. 

ചരിത്രത്തിലാണ് അവൻ നമ്മെ രക്ഷിക്കുന്നത്. ഓരോരുത്തരുടെയും വൈമിക  ചരിത്രത്തിനുള്ളിലാണ് അവൻ രക്ഷിക്കുന്നത്. മാന്ത്രികവടി കയ്യിലേന്തിയ അപ്സരസ്സിനെപോലെയല്ല  ദൈവം പെരുമാറുന്നത്. തീർച്ചയായും അല്ല. മറിച്ച്, സൗഖ്യമാക്കപ്പെട്ടവനോട് പറഞ്ഞത് പോലെ, അവൻ നമുക്ക് കൃപ നൽകികൊണ്ട് നമ്മോടു പറയുന്നു: "എഴുന്നേറ്റ് നടക്കുക. മുന്നോട്ടു പോവുക." 

 അതെ,  ഇക്കാര്യം അവൻ  നമ്മോട് പറയുന്നു: "നിന്റെ ജീവിതത്തിൽ നീ നടക്കുക. ദൈവം നമുക്ക് ചെയ്യുന്ന, നമ്മോടൊപ്പം ചെയ്യുന്ന,  എല്ലാക്കാര്യങ്ങൾക്കും സാക്ഷ്യം നൽകി നീ നടക്കുക." ക്രിസ്തീയ ജീവിതത്തിൽ വലിയൊരു പ്രലോഭനം പതിയിരിക്കുന്നു.  അതു സ്ഥിരമായ ജയഘോഷത്തിനുള്ള പ്രലോഭനമാണ്, എപ്പോഴും ജയിച്ചു നിൽക്കാനുള്ള ത്വരയാണ്. 

അപ്പസ്തോലന്മാരും ഇത്തരം പ്രലോഭനത്തെ  നേരിട്ടിട്ടുണ്ട്. കർത്താവിനെ ഞാൻ തള്ളിപ്പറയില്ല എന്ന് ആണയിട്ടു ശപഥം  ചെയ്തപ്പോൾ പത്രോസ് ഈ പ്രലോഭനത്തെ നേരിട്ടു. അപ്പം വർദ്ധിപ്പിച്ചു നൽകിയത് കൊണ്ട് ജനങ്ങൾക്കും അത്തരം പ്രലോഭനമുണ്ടായി.

 എപ്പോഴും ജയിച്ചുനിൽക്കാനുള്ള മോഹം കർത്താവിൽ നിന്ന് വരുന്നതല്ല. കർത്താവ് ലോകത്തിലേക്ക് വന്നത് എളിയവനായിട്ടാണ്,   ജയിച്ചു നിൽക്കുന്നവനായിട്ടല്ല. 30 വർഷം അവൻ സാധാരണക്കാരനായി ജീവിച്ചു. സാധാരണ കുട്ടികൾ വളരുന്നത്പോലെ അവൻ വളർന്നു. ജോലിയെടുക്കുക എന്ന പരീക്ഷണത്തിലൂടെയും അവൻ കടന്നുപോയി കുരിശിന്റെ  പരീക്ഷയിലൂടെ അവൻ കടന്നുപോയി. എന്നാൽ, അവസാനം അവൻ ഉയിർത്തു. ജീവിതം ചെപ്പടിവിദ്യയോ ജാലവിദ്യയോ കൺകെട്ടോ അല്ലെന്ന് കർത്താവ് പഠിപ്പിക്കുന്നു. എപ്പോഴും ജയിച്ചു നിൽക്കുക എന്ന മോഹം ക്രിസ്തീയമല്ല എന്നും കർത്താവ് പഠിപ്പിക്കുന്നു. ക്രിസ്ത്യാനിയുടെ ജീവിതം സാധാരണ ജീവിതമാണ്.

എന്നാൽ,  അനുദിനം ക്രിസ്തുവിനോടൊത്തു  ജീവിക്കുന്ന ജീവിതമാണ് അത്. ഈ കൃപയ്ക്കുവേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്: "സ്ഥിരോത്സാഹം. അശ്രാന്ത  പരിശ്രമം." കർത്താവിന്റെ പാതയിൽ നിന്ന് വ്യതിചലിക്കാതെ, അവസാനംവരെ എത്താനായി, തളർന്നുപോകാതെ അധ്വാനിക്കാനായി,  നാം പ്രാർത്ഥിക്കണം.

 വിജയശ്രീലാളിതരായിരിക്കണം എന്ന ഭ്രമത്തിൽനിന്ന്  കർത്താവ് നമ്മെ രക്ഷിക്കട്ടെ. എപ്പോഴും ജയിച്ചു നിൽക്കണമെന്ന മോഹം ക്രിസ്തീയമല്ല. അതു  കർത്താവിൽ നിന്നുള്ളതല്ല. ദൈവത്തിന്റെ സന്നിധിയിൽ എന്നും നടക്കുന്നതാണ് കർത്താവിന്റെ വഴി.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=iiwKKDOAl-4&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=13 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...